Thu , Nov 21 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

കുവൈറ്റിൽ പണമിടപാടുകളിൽ വൻ വർധന

കുവൈറ്റ് സിറ്റി:കുവൈറ്റ് സിറ്റിയിൽ വിദേശ രാജ്യങ്ങളിലേക്ക് അയക്കുന്ന പണത്തിൽ വൻ വർദ്ധനവ് കണ്ടെത്തിയതായുള്ള കണക്കുകൾ കുവൈറ്റ് സെൻട്രൽ ബാങ്കുകൾ പുറത്തുവിട്ടു. സ്വദേശികളേക്കാൾ വിദേശികൾ താമസമാക്കിയിട്ടുള്ള കുവൈറ്റിൽ പണം കൈമാറ്റത്തിൽ വലിയ വർദ്ധനവ് തന്നെയാണ് ഉണ്ടായിരിക്കുന്നത്.രാജ്യത്ത് മൊത്തം ജനസംഖ്യ 4.8 മില്യനാണ്‌.ഇതിൽ 70.5 ശതമാനവും വിദേശികളാണ്.ഇതിൽ 10 ലക്ഷത്തിലേറെ ഇന്ത്യക്കാരാണ് മുൻപന്തിയിൽ. ഇന്ത്യ,ബംഗ്ലാദേശ്,ഫിലിപ്പീൻസ് എന്നീ ഏഷ്യൻ രാജ്യക്കാരും,ഈജിപ്ത്,ലബനാൻ എന്നീ അറബ് രാജ്യക്കാരുമാണ് കൂടുതൽ പണം അയക്കുന്നത് എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

2019 നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ പകുതിയിൽ 23 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.2018 ആദ്യ പകുതിയിൽ ഏഴ് ബില്യൺ ആയിരുന്നത് 2019 ആദ്യ പകുതി ആകുമ്പോഴേക്കും 8.8 എന്ന രീതിയിലാണ് ഉയർന്നത്.2019 ആദ്യ മൂന്നു മാസത്തിൽ നാലു ബില്യൺ ആയിരുന്നത് രണ്ടാമത് ക്വാട്ടറിൽ 4.6 ബില്യൺ എന്ന രീതിയിൽ 15 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്.വിദേശികളുടെ വരുമാനത്തിന് നികുതി ഈടാക്കണമെന്ന ആവശ്യം കുവൈറ്റ് പാർലമെന്റ് അംഗങ്ങൾ മുന്നോട്ട് വെച്ചിട്ടുണ്ടെങ്കിലും അന്തിമ തീരുമാനം ഉണ്ടായിട്ടില്ല.

21 November 2024

Latest News