Tue , Oct 22 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

പുതിയ ഇന്ധന പദ്ധതിയുമായി അഡ്‌നോക്

അബുദാബി:പെട്രോളടിച്ച് നാട്ടിലേക്കു പറക്കാൻ പുതിയ പദ്ധതിയുമായി യുഎഇയുടെ ദേശീയ എണ്ണക്കമ്പനിയായ അഡ്നോക് ഡിസ്ട്രിബ്യൂഷൻ രംഗത്ത്.ഫ്യുവ‍ൽ അപ് ആൻഡ് ഫ്ലൈ ഓഫ് പദ്ധതിപ്രകാരം അ‍ഡ്നോക് പെട്രോൾ പമ്പിൽനിന്ന് 60 ദിർഹമിന് പെട്രോളടിക്കുകയോ അഡ്നോക് ഒയാസിസിൽനിന്ന് 30 ദിർഹമിന് സാധനങ്ങൾ വാങ്ങുകയോ കാർ വാഷ് ചെയ്യുകയോ ചെയ്താൽ നറുക്കെടുപ്പിൽ പങ്കാളിയാവാം.ഓരോ ആഴ്ചയും നടക്കുന്ന നറുക്കെടുപ്പിൽ 14 വിജയികളെ വീതം പ്രഖ്യാപിക്കും. ഇവർക്ക് ഇത്തിഹാദ് എയർവേയ്സിൽ നാട്ടിൽപോയിവരാനുള്ള ടിക്കറ്റാണ് ലഭിക്കുക.ഇന്ധനം നിറയ്ക്കുന്നതനുസരിച്ചു പോയിന്റ്സ് ലഭിക്കുന്ന പുതിയ സംവിധാനം വൈകാതെ പ്രഖ്യാപിക്കുമെന്നും അഡ്നോക് അറിയിച്ചു. കൂടാതെ അഡ്നോകിന്റെസ്മാർട് വാലെ അക്കൗണ്ടിൽ 250 ദിർഹം നിക്ഷേപിക്കുമ്പോൾ ബിസിനസ് ക്ലാസ് എൻട്രി ലഭിക്കും.വ്യക്തിഗത ഇടപാടുകൾക്കാണ് ഈ ആനുകൂല്യം.2020 ഫെബ്രുവരി വരെ 14 ആഴ്ചകളിലായി നടക്കുന്ന നറുക്കെടുപ്പിലൂടെ 196 പേർക്കായി 392 വിമാന ടിക്കറ്റുകളാണ് നൽകുക. ഇതിൽ 352 ഇക്കണോമി ക്ലാസ് ടിക്കറ്റും 40 ബിസിനസ് ക്ലാസ് ടിക്കറ്റുമാണ് നൽകുകയെന്ന് അധികൃതർ വ്യക്തമാക്കി.

 

 

 

22 October 2024

Latest News