Thu , Nov 21 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

അടുത്ത അധ്യയന വര്‍ഷത്തോടെ കുവൈത്തിലെ സർക്കാർ സ്‌കൂളുകളിൽ അനധികൃതമായി പ്രവേശനം നേടിയ കുട്ടികളെ പുറത്താക്കാൻ നടപടി

കുവൈത്ത്:കുവൈത്തിലെ സർക്കാർ സ്‌കൂളുകളിൽ അനധികൃതമായി പ്രവേശനം നേടിയ വിദേശി,ബിദൂനി വിദ്യാർഥികളെ പുറത്താക്കാനൊരുങ്ങി വിദ്യാഭ്യാസമന്ത്രാലയം മുപ്പതിനായിരത്തോളം വിദ്യാർത്ഥികൾ അനധികൃത മാര്‍ഗങ്ങളിലൂടെ പൊതുവിദ്യാലയങ്ങളിൽ പ്രവേശനം നേടിയിട്ടുണ്ടെന്നും അടുത്ത അധ്യയന വര്‍ഷത്തിൽ ഇവരെ മുഴുവൻ നീക്കുമെന്നും അധികൃതർ വ്യക്തമാക്കി.കുവൈത്തി വനിതകൾക്ക് വിദേശികളിൽ ജനിച്ച കുട്ടികൾ,അധ്യാപകരുടെ മക്കൾ, നയതന്ത്രജ്ഞരുടെ മക്കൾ തുടങ്ങിയവരും ഒഴിവാക്കപ്പെടുന്ന വിദേശവിദ്യാർഥികളിൽ ഉൾപ്പെടും.പൊതുവിദ്യാഭ്യാസത്തിനായി ഭാരിച്ച തുക മന്ത്രാലയം ചെലവഴിക്കുന്നുണ്ടെങ്കിലും അനർഹർ ആനുകൂല്യം കൈപ്പറ്റുന്നത് അംഗീകരിക്കാനാവില്ല എന്നാണ് അധികൃതരുടെ നിലപാട്.വിദ്യാർഥികളുടെ ആധിക്യം മൂലമുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ പുതിയ സ്കൂളുകൾ സ്ഥാപിക്കുന്നതും നിലവിലുള്ളവയിൽ ക്ലാസ് മുറികൾ വർധിപ്പിക്കുന്നതും പരിഗണനയിലാണെന്നും വിദ്യാഭ്യാസമന്ത്രാലയം അറിയിച്ചു ഫർവാനിയ,ജഹ്റ എന്നിവിടങ്ങളിലെ പൊതുവിദ്യാലയങ്ങളാണ് വിദ്യാർഥികളുടെ ആധിക്യം മൂലം പ്രയാസപ്പെടുന്നത്.

 

 

 

21 November 2024

Latest News