Thu , Nov 21 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

വേനലവധി അവസാനിച്ചു;സ്കൂളുകൾ തിങ്കളാഴ്ച തുറക്കും

അബുദാബി:യുഎഇയിൽ മധ്യവേനൽ അവധി കഴിഞ്ഞു തിങ്കളാഴ്ച സ്‌കൂളുകൾ തുറക്കുന്നത് പ്രമാണിച്ചുള്ള അവസാനഘട്ട ഒരുക്കത്തിലാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും.ഇന്ത്യൻ സ്‌കൂളുകൾ അവധിക്കു ശേഷം  തുറക്കുമ്പോൾ പ്രാദേശിക,വിദേശ സ്‌കൂളുകളിൽ പുതിയ അധ്യയന വർഷം തുടങ്ങുകയാണ്.സൂപ്പർ ഹൈപ്പർ മാർക്കെറ്റുകളിലെല്ലാം പ്രത്യേക വിപണിയൊരുക്കിയാണ് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ആകർഷിക്കുന്നത്.വിദ്യാർത്ഥികളെ സ്വീകരിക്കാനായി സ്‌കൂളുകളും ഒരുങ്ങിക്കഴിഞ്ഞു.സ്‌കൂൾ തുറക്കുന്നതോടെ ഗതാഗതകുരുക്ക് മുന്നിൽകണ്ട് വിവിധ എമിറേറ്റിലെ ഗതാഗത വിഭാഗങ്ങളും നടപടി സ്വീകരിച്ചു കഴിഞ്ഞു.തിരക്ക് നിയന്ത്രിക്കാൻ പെട്രോളിംഗ് കൂടുതൽ ശക്തമാക്കുമെന്നും അധികൃതർ അറിയിച്ചു.വേഗം കുറച്ചും വാഹങ്ങൾ തമ്മിൽ മതിയായ അകലം പാലിച്ചും വാഹനമോടിക്കണമെന്നും ഡ്രൈവർമാർക്ക് അബുദാബി,ദുബായ്,ഷാർജ തുടങ്ങി വിവിധ എമിറേറ്റിലെ പോലീസ് ഉദ്യോഗസ്ഥർ നിർദ്ദേശം നൽകിയിട്ടുണ്ട്.അവധി കഴിഞ്ഞു തിരിച്ചെത്തുന്ന കുട്ടികൾക്ക് പകർച്ചവ്യാധികൾ തടയാനായി രക്ഷിതാക്കളും സ്‌കൂൾ അധികൃതരും ജാഗ്രത പുലർത്തണമെന്നും യുഎഇ ആരോഗ്യ മന്ത്രാലയവും മുന്നറിയിപ്പ് നൽകി.

21 November 2024

Latest News