Fri , Apr 04 , 2025

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

യുഎഇയിൽ മോശം കാലാവസ്ഥയില്‍ തൊഴില്‍ ഇളവ് അനുവദിക്കണമെന്ന് ആവശ്യവുമായി അധികൃതര്‍

യുഎഇ:മോശം കാലാവസ്ഥ അനുഭവപ്പെടുമ്പോള്‍ സ്ഥാപനങ്ങള്‍ ജീവനക്കാരുടെ പ്രവര്‍ത്തി സമയത്തില്‍ ഇളവ് അനുവദിക്കണമെന്ന് യു.എ.ഇ തൊഴില്‍മന്ത്രാലയം.ജീവനക്കാരുടെ സുരക്ഷക്കാണ് പരിഗണന നല്‍കേണ്ടതെന്നും മന്ത്രാലയം സര്‍ക്കുലറില്‍ വ്യക്തമാക്കി.കാലാവസ്ഥ മോശമാണെങ്കില്‍ ജീവനക്കാരുടെ പ്രവര്‍ത്തി സമയത്തില്‍ വിട്ടുവീഴ്ചകള്‍ അനുവദിക്കണം.മഴയും മൂടല്‍മഞ്ഞും അനുഭവപ്പെടുന്ന പശ്ചാത്തലത്തില്‍ തൊഴിലാളികളുടെ സുരക്ഷക്കാണ് പരിഗണന നല്‍കേണ്ടത്.അവരുടെ യാത്ര സുരക്ഷിതമാണെന്ന് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണം.ഇക്കാര്യങ്ങള്‍ സംബന്ധിച്ച് കഴിഞ്ഞവര്‍ഷം മന്ത്രാലയം പുറപ്പെടുവിച്ച സര്‍ക്കുലര്‍ ചൂണ്ടിക്കാട്ടി മന്ത്രാലയം വീണ്ടും നിര്‍ദേശം പുറപ്പെടുവിക്കുകയായിരുന്നു.കാലാവസ്ഥാ വ്യതിയാനമുണ്ടാകുമ്പോള്‍ സുരക്ഷ മുന്‍കരുതല്‍ സ്വീകരിക്കാന്‍ തൊഴിലുടമകള്‍ ശ്രദ്ധിക്കണം.ജീവനക്കാര്‍ ഓഫിസില്‍ വൈകിയെത്താന്‍ സാധ്യതയുണ്ട് എന്നത് പരിഗണിക്കണം.ഇത്തരം സാഹചര്യങ്ങളിലെ സ്വയം സുരക്ഷ സംബന്ധിച്ചും റോഡ് സുരക്ഷ സംബന്ധിച്ചും ജീവനക്കാര്‍ക്കിടയില്‍ ബോധവല്‍കരണം നടത്തണെന്നും മന്ത്രാലയം ട്വിറ്ററില്‍ കുറിച്ചു.ഇക്കാര്യം ചൂണ്ടിക്കാട്ടി മന്ത്രാലയം വീഡിയോയും പുറത്തിറക്കിയിട്ടുണ്ട്.

 

 

 

 

 

 

 

 

4 April 2025