Sat , Apr 05 , 2025

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഇന്ധന പ്രതിസന്ധിയുമായി എയർ ഇന്ത്യ

ന്യൂഡൽഹി/നെടുമ്പാശ്ശേരി:കൊച്ചി ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളിൽ എയർ ഇന്ത്യക്കുള്ള ഇന്ധനം കുടിശിക നൽകാത്തതുമൂലം കമ്പനികൾ നിർത്തിവെച്ചതിനെത്തുടർന്നുള്ള പ്രതിസന്ധി പരിഹരിക്കാൻ വ്യോമയാന,പെട്രോളിയം മന്ത്രാലയ പ്രതിനിധികൾ ചർച്ച നടത്തി.ഇന്ധനം നിറയ്ക്കാൻ പണമില്ലാത്തതിനാൽ കൊച്ചിയിൽ നിന്ന് ദുബായിലേക്കുള്ള വിമാനം 4 മണിക്കൂറോളം വൈകിയതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രാലയങ്ങളുടെ ഇടപെടൽ.5000 കോടിയോളം രൂപയാണ് എയർ ഇന്ത്യ നൽകാനുള്ളത്.ഇന്ധന വിതരണം മുടങ്ങുന്നത് വരും ദിവസങ്ങളിൽ കൂടുതൽ സർവീസുകളെ ബാധിക്കുമെന്നതിനാൽ അടിയന്തര പരിഹാരം വേണമെന്ന് ഇരു മന്ത്രാലയങ്ങളും വിലയിരുത്തി.അതേസമയം,ചർച്ചയ്ക്ക് തയ്യാറാണെങ്കിലും കുടിശ്ശിക അടയ്ക്കുന്നത് സംബന്ധിച്ച ഉറപ്പൊന്നും എയർ ഇന്ത്യ നൽകാത്തതിലുള്ള അമർഷം കമ്പനികൾ മന്ത്രാലയങ്ങളെ അറിയിച്ചിട്ടുണ്ട്. 

5 April 2025

Latest News