Tue , Jan 28 , 2025

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

വിദേശികൾക്കുള്ള ചികിത്സ നയം ഉദാരമാക്കികൊണ്ട് ഇന്ത്യ

ദുബായ്:വിദേശികൾക്കുള്ള മെഡിക്കൽ വീസ നയം ഇന്ത്യ ഉദാരമാക്കി.ഇതനുസരിച്ചു നിലവിലുള്ള വീസ 180 ദിവസം വരെ കാലാവധിയുള്ള മെഡിക്കൽ വീസയാക്കി മാറ്റാം.ചെറിയ രോഗങ്ങളാണെങ്കിൽ വീസ മാറാതെ തന്നെ ഏത് ആശുപത്രിയിലെയും ഔട് പേഷ്യന്റ് വിഭാഗത്തിൽ പ്രവേശനം അനുവദിക്കും.കിടത്തി ചികിത്സ വേണ്ടിവന്നാൽ പാക്കിസ്ഥാൻ സ്വദേശികൾ ഒഴികെയുള്ളവർക്ക് ചില ഉപാധികളോടെ ഈ സൗകര്യം ലഭിക്കും.180 ദിവസം വരെയോ വീസ കാലാവധി വരെയോ ആണ് ഇതനുവദിക്കുക.ഏതാണ് കുറഞ്ഞ കാലാവധി എന്നതാണ് മാനദണ്ഡം.

കിടത്തി ചികിത്സ തേടേണ്ടത് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്,നാഷനൽ അക്രഡിറ്റേഷൻ ബോർഡ് ഫെോർ ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്സ്, മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ,സെൻട്രൽ ഗവൺമെന്റ് ഹെൽത്ത് സ്കീം എന്നിവയുടെ അംഗീകാരമുള്ള ആശുപത്രികളിലായിരിക്കണം.രോഗിയുടെ വിശദാംശങ്ങൾ 24 മണിക്കൂറിനകം ഡോക്ടറുടെ സർട്ടിഫിക്കറ്റ് സഹിതം ഫോറിനർ റീജനൽ റജിസ്ട്രേഷൻ ഓഫിസിൽ ആശുപത്രി അധികൃതർ സമർപ്പിക്കുകയും വേണം.അനുമതി പത്രത്തിന്റെ പകർപ്പ് രോഗിക്കു കൈമാറണം.അതേസമയം,അവയവമാറ്റം ആവശ്യമായ രോഗമാണെങ്കിൽ മെഡിക്കൽ വീസ നിർബന്ധമാണ്.

 

 

28 January 2025

Latest News