Tue , Apr 23 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

കുവൈത്തിൽ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി ചെയ്തവർ പിടിയിൽ

കുവൈത്ത്:കുവൈത്തിൽ വ്യാജ യോഗ്യതാ സർട്ടിഫിക്കറ്റുകൾ ഹാജരാക്കി ജോലി നേടിയെന്ന സംശയത്തിന്റെ പേരിൽ സർക്കാർ ജീവനകകരായ നൂറു സ്വദേശികൾക്കെതിരെ അന്വേഷണമാരംഭിച്ചു. വിദേശ സർവകലാശാലകളിൽ നിന്നുള്ള സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന സൂചനയെ തുടർന്നാണ് അധികൃതർ അന്വേഷണം തുടങ്ങിയത്.ആഭ്യന്തര മന്ത്രാലയത്തിലെ സ്പെഷലൈസഡ് ഓഫീസർ കോഴ്സിന് ചേരാൻ വിദ്യാഭ്യാസ രേഖകൾ നൽകിയവരാണ് കുരുക്കിലായത്.അന്വേഷണവിധേയരിൽ സ്ത്രീകളും പുരുഷന്മാരുമുണ്ട്.ഈജിപ്ഷ്യൻ സർവകലാശാലകളിൽ നിന്നാണ് കൂടുതൽ സർട്ടിഫിക്കറ്റുകളും.ബന്ധപ്പെട്ട സർവകലാശാലകളുമായി സഹകരിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നു അധികൃതർ വ്യക്തമാക്കി.ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ സർക്കാർ ജീവനക്കാരുടെ യോഗ്യത സർട്ടിഫിക്കറ്റുകൾ പരിശോധിച്ച് വരികയാണ്.ബിരുദവും ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും യോഗ്യത കാണിച്ച് ജോലിക്ക് കയറിയവരുടെ രേഖകളാണ് ആദ്യ ഘട്ടത്തിൽ പരിശോധിക്കുന്നത്.അടുത്തഘട്ടത്തിൽ ഡിപ്ലോമക്കാരുടെയും പരിശോധിക്കും.വിവിധ രാജ്യങ്ങളിലെ കുവൈത്ത് എംബസിയുടെ സഹകരണത്തോടെയാണ് അതത് രാജ്യങ്ങളിലെ സർവകലാശാലകളുമായും ഉന്നത വിദ്യാഭ്യാ സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട് പരിശോധന പുരോഗമിക്കുന്നത്. വ്യാജ സർട്ടിഫിക്കറ്റ് വേട്ടയിൽ സ്വദേശി - വിദേശി വിവേചനമുണ്ടാവില്ലെന്നും എത്ര ഉന്നതരായാലും പിടികൂടി നടപടിയെടുക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

 

 

 

 

 

23 April 2024

Latest News