Thu , Nov 21 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കുവൈത്ത് മലയാളികളുടെ പ്രതിഷേധം

കുവൈത്ത്:പൗരത്വ ഭേദഗതി നിയമത്തിനെതിരെ കുവൈത്തിലെ മലയാളി സംഘടനകൾ സംയുക്ത പ്രതിഷേധം സംഘടിപ്പിക്കുന്നു. ഡിസംബർ 26 വ്യാഴാഴ്ച അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്‌കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രതിഷേധ സമ്മേളനത്തിൽ മീഡിയവൺ സീനിയർ ന്യൂസ് എഡിറ്റർ അഭിലാഷ് മോഹൻ മുഖ്യപ്രഭാഷണം നിർവഹിക്കും. കുവൈത്തിൽ രാഷ്ട്രീയ സാമൂഹിക സാംസകാരിക മത രംഗങ്ങളിൽ പ്രവർത്തിക്കുന്ന മലയാളി സംഘടനകൾ സംയുക്തമായി രൂപീകരിച്ച പൗരത്വ നിയമഭേദഗതി വിരുദ്ധ കൂടായ്മയാണ് പ്രതിഷേധസമ്മേളനം സംഘടിപ്പിക്കുന്നത്.വിവിധ തുറകളിൽ പ്രവർത്തിക്കുന്ന ഇരുപതോളം സംഘടനകളാണ് ആശയപരമായ ഭിന്നതകൾ മാറ്റിവെച്ചു കൊണ്ട് പൗരത്വ നിയമ ഭേദഗതിയും എന്‍.ആര്‍.സിയും ജനകീയ വിചാരണക്ക് വിധേയമാക്കാനൊരുങ്ങുന്നത്.2019 ഡിസംബർ 26 ന് വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിലാണ് പ്രതിഷേധ സമ്മേളനം. ഇന്ത്യൻ ഭരണകൂടത്തിന്റെ വിഭജനനയത്തിനെതിരെയുടെ ജനകീയ പ്രതിഷേധത്തിൽ കുവൈത്തിലെ സ്ത്രീകളും പുരുഷൻമാരും യുവ സമൂഹവും ഉൾപടെ എല്ലാ ജനാധിപത്യ വിശ്വാസികളും പങ്കെടുക്കണമെന്നു സംഘാടകർ അഭ്യർത്ഥിച്ചു.

 

 

 

 

 

21 November 2024

Latest News