Thu , Nov 21 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

രാജ്യത്തെ ആദ്യത്തെ കേബിൾ നിർമിത പാലം 2021 തുറക്കും

ദോഹ:രാജ്യത്തെ ആദ്യത്തെ കേബിൾ നിർമിത പാലത്തിന്റെ നിർമാണം പുരോഗമിക്കുന്നു.ഇക്കഴിഞ്ഞ ഏപ്രിലിലാണു പാലത്തിന്റെ നിർമാണം തുടങ്ങിയത്.പാലം നിർമിക്കുന്നതിനൊപ്പം തന്നെ ഹലൗൾ റൗണ്ട് എബൗട്ട് രണ്ട് നിരപ്പിലുള്ള സിഗ്‌നൽ നിയന്ത്രിത ഇന്റർചേഞ്ചാക്കി മാറ്റുന്ന ജോലികളും ആരംഭിച്ചു.സബാഹ് അൽ അഹമ്മദ് കോറിഡോർ പദ്ധതിയുടെ ഭാഗമായാണ് ഇവയുടെ നിർമാണം.ഹലൗൾ റൗണ്ട് എബൗട്ടിൽ നിന്ന് സൽവ റോഡിലെ ഫലേഹ് ബിൻ നാസർ ഇന്റർസെക്‌ഷനിലൂടെ കടന്നു പോകുന്ന കേബിൾ നിർമിത പാലം ഹമദ് രാജ്യാന്തര വിമാനത്താവളം,ബു ഹമൂർ, മിസൈമിർ,അൽ വാബ്,ഫരീജി അൽ സുഡാൻ എന്നിവിടങ്ങളിലേക്കുള്ള യാത്ര സുഗമമാകും.854 പ്രീ കാസ്റ്റ് കോൺക്രീറ്റ് കഷണങ്ങൾ നിർമാണത്തിന് വേണ്ടി വരും. ഓരോന്നിന്റെ ഭാരം ഏകദേശം 200 ടണ്ണാണ്.കേബിൾ നിർമിത പാലത്തിനൊപ്പം ഹലൗൾ റൗണ്ട് എബൗട്ടിന് പുതിയ ആധുനിക മുഖം വരുന്നതോടെ യാത്രാ സൗകര്യം മെച്ചപ്പെടും.ഹലൗൾ ഇന്റർസെക്‌ഷന്റെ നിർമാണം അടുത്ത വർഷം നാലാം പാദത്തിൽ പൂർത്തിയാകുമെങ്കിലും കേബിൾ നിർമിത പാലം 2021 ആദ്യ പാദത്തിലെ പൂർത്തിയാകൂ.

 

 

 

 

 

 

21 November 2024

Latest News