Thu , Mar 28 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

സൗദിയിലെ മുഴുവന്‍ വിദേശികളും അബ്ഷിര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ജവാസാത്ത് വിഭാഗം അറിയിച്ചു

സൗദി അറേബ്യ:സൗദിയിലെ അബ്ഷിര്‍ പോര്‍ട്ടലില്‍ മുഴുവന്‍ വിദേശികളും രജിസ്റ്റര്‍ ചെയ്യണമെന്ന് ജവാസാത്ത് വിഭാഗം അറിയിച്ചു.രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കാത്തവര്‍ക്ക് വിവിധ സേവനങ്ങള്‍ ലഭ്യമാകില്ല.11 ദശലക്ഷം പേര്‍ രജിസ്റ്റര്‍ ചെയ്തു.സൗദി ആഭ്യന്തര മന്ത്രാലയം ആരംഭിച്ച ഇലക്ട്രോണിക് പോര്‍ട്ടലായ അബ്ഷിറില്‍ ഇത് വരെ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത വിദേശികള്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കണമെന്ന് ജവാസാത്ത് വിഭാഗം അറിയിച്ചു.രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കുക വഴി തൊഴിലുടമകള്‍ നല്‍കുന്ന നിരവധി സേവനങ്ങള്‍ ലഭ്യമാക്കാന്‍ സഹായിക്കും.കൂടാതെ പാസ്‌പോര്‍ട്ട്,തൊഴില്‍,ട്രാഫിക് തുടങ്ങി വിവിധ വിഭാഗങ്ങളുടെ സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കാന്‍ ഇത് സഹായകരമാകും.വിവിധ ഓഫീസുകളില്‍ നേരിട്ട് പോയി ചെയ്യുന്ന പല കാര്യങ്ങളും ഓണ്‍ലൈന്‍ വഴി ചെയ്യാനാവുന്നതിലൂടെ സമയവും പരിശ്രമവും ലാഭിക്കാനാകുമെന്നും ജനറല്‍ ഡയരക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട് അറിയിച്ചു.ആഭ്യന്തരമന്ത്രാലയത്തിന്‍റെ മുഴുവന്‍ സേവനങ്ങളും ഓണ്‍ലൈനാക്കുന്നതിന്‍റെ ഭാഗമായി അടുത്തിടെ നിരവധി പുതിയ സേവനങ്ങള്‍ അബ്ഷിറില്‍ ഉള്‍പ്പെടുത്തിയിരുന്നു.11 ദശലക്ഷത്തിലധികം പേര്‍ അബ്ഷിറില്‍ ഇതിനോടകം തന്നെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.വ്യക്തികളുടെയും ആശ്രിതരുടേയും സ്വകാര്യ സ്ഥാപനങ്ങളുടേയും ജീവനക്കാരുടേയും സേവനങ്ങള്‍ക്ക് പുറമെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുള്ള സേവനങ്ങളും അബ്ഷറില്‍ ലഭ്യമാണ്.

28 March 2024