Fri , May 29 , 2020

പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തീയേറ്ററിൻറെ പതിനാലാം വാർഷികത്തോടനുബന്ധിച്ചു ദുരിതത്തിൽ പെട്ട് വലയുന്ന ഒരു പാട് പ്രവാസികൾക്കായി ഭക്ഷണവിതരണം നടത്തി | വളർച്ചയെത്താതെ ഹൃദയതകരാറുമായി ജനിച്ച കുഞ്ഞിനും അമ്മയ്ക്കും നാട്ടിലേക്ക് ടിക്കറ്റുകൾ നൽകി ബഹ്‌റൈൻ ഒഐസിസി യൂത്ത് വിംഗ്.. | രോഗികൾക്ക് ആശ്വാസമായി നോർക്ക മെഡിക്കൽ ടീം | ഗർഭിണികൾക്കും,ഗുരുതര ആരോഗ്യപ്രശ്നങ്ങളുള്ളവർക്കും മുൻഗണന നൽകണം ഐ വൈ സി സി ബഹ്‌റൈൻ | അതിജീവനത്തിന് ഒരു കൈത്താങ്ങുമായി ബഹറിൻ നവകേരള | എം. എ. റഷീദ് 18 മെയ് തിങ്കളാഴ്ച ബഹ്‌റൈൻ സമയം രാത്രി ഒമ്പതു മണിക്ക് നമ്മോട് നാട്ടിൽ നിന്നും സംവദിക്കുന്നു... | ഷിഫാ അൽ ജസീറ ഗ്രൂപ്പ് ഭക്ഷണ കിറ്റുകൾ തണലിന് കൈമാറി | ലുലു ഇൻ്റർനാഷണൽ എക്സ്ചേഞ്ച് ഗ്രൂപ്പ് തണലിന് ഭക്ഷണ കിറ്റുകൾ കൈമാറി | മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറം തൊഴിലാളികൾക്കു ഭക്ഷണം വിതരണം നടത്തി. | തൊഴിൽ നഷ്ടപെട്ട കുടുംബത്തിന് യൂത്ത് കെയർ ടിക്കറ്റ് നൽകി... |

കോവിഡ് ദുരിതകാലത്ത് സൗദി അറേബ്യയിൽ സജീവ സേവനപ്രവർത്തനങ്ങളുമായി നവയുഗം സാംസ്ക്കാരികവേദി.

ദമ്മാം: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ, കോവിഡ് 19 രോഗബാധ മൂലം പ്രയാസമനുഭവിയ്ക്കുന്ന പ്രവാസികൾക്ക് ആശ്വാസമായി നവയുഗം സാംസ്ക്കാരികവേദിയുടെ വിവിധ  സാമൂഹ്യസേവന, സാംസ്ക്കാരിക, വിദ്യാഭാസ പ്രവർത്തനങ്ങൾ സജീവമായി മുന്നേറുന്നു. ദമ്മാം, കോബാർ, അൽഹസ്സ, ജുബൈൽ എന്നീ നഗരങ്ങൾ കേന്ദ്രീകരിച്ചാണ് നവയുഗം സാമൂഹ്യസേവനപ്രവർത്തനങ്ങൾ നടത്തുന്നത്.

കൊറോണ ബാധ മൂലം സൗദി സർക്കാർ കർഫ്യൂ പ്രഖ്യാപിയ്ക്കുന്നതിന് മുൻപ് തന്നെ, കോവിഡ് 19 ടാസ്ക്ക് ഫോഴ്‌സ്  രൂപീകരിച്ചു കൊണ്ടാണ് നവയുഗം സാമൂഹ്യസേവനപ്രവർത്തനങ്ങൾ തുടങ്ങിയത്.അപ്പോൾ മുതൽ തന്നെ, സാമ്പത്തിക പ്രതിസന്ധിയിൽ കഷ്ടപ്പെടുന്ന പ്രവാസികൾക്ക് ഭക്ഷണസാധനങ്ങളുടെ കിറ്റുകൾ നൽകിയും, രോഗികളായവർക്ക് മരുന്നുകൾ എത്തിച്ചും, മറ്റു തൊഴിലാളികൾക്ക് മാസ്‌ക്കുകൾ അടക്കമുള്ള ജീവൻസുരക്ഷാ ഉപകരണങ്ങൾ എത്തിച്ചും, യാത്രാസൗകര്യം ആവശ്യമുള്ളവർക്ക് അതിനു സൗകര്യം ഒരുക്കിയും നവയുഗം വോളന്റീർമാർ സജീവമായി പ്രവർത്തിച്ചു വരുന്നു. നവയുഗം രക്ഷാധികാരി ഷാജി മതിലകത്തിന്റെയും, ജീവകാരുണ്യവിഭാഗം കൺവീനർ ഷിബുകുമാറിന്റെയും, കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റ് മഞ്ജു മണിക്കുട്ടന്റെയും  നേതൃത്വത്തിലുള്ള വെൽഫെയർ കമ്മിറ്റിയാണ് കോവിഡ് 19 ടാസ്ക്ക് ഫോഴ്‌സിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിയ്ക്കുന്നത്. നൂറുകണക്കിന് പ്രവാസികൾക്ക് സഹായമെത്തിയ്ക്കാൻ നവയുഗം വെൽഫെയർ കമ്മിറ്റിയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

സാമൂഹ്യഒത്തുചേരൽ അസാധ്യമായ ഈ കാലത്ത്, ആധുനിക ശാസ്ത്ര സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തിയാണ് നവയുഗം കിഴക്കൻ പ്രവിശ്യയിലെ സാമൂഹ്യമേഖലയിൽ സജീവമായി ഇടപെടുന്നത്. സൂം ആപ്പ് ഉപയോഗിച്ചുള്ള വിവിധ ഓൺലൈൻ സംഘടന മീറ്റിങ്ങുകളും, സാംസ്ക്കാരിക പരിപാടികളും നവയുഗം സംഘടിപ്പിയ്ക്കുന്നു. നവയുഗം കുടുംബവേദി, വനിതാവേദി, ബാലവേദി, വായനവേദി, കലാവേദി എന്നിവയും സജീവമായ ഓൺലൈൻ പ്രവർത്തനങ്ങളുമായി പ്രവാസലോകവുമായി സംവദിയ്ക്കുന്നു. നവയുഗം ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ വിതരണം ചെയ്തും, വാട്സാപ്പ് ഗ്രൂപ്പുകളിൽ ഡിജിറ്റൽ പുസ്തകങ്ങൾ ലഭ്യമാക്കിയും, ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിച്ചും, പ്രശസ്ത വ്യക്തിത്വങ്ങളുടെയും, കലാകാരന്മാരുടെയും ഫേസ്‌ബുക്ക് ലൈവുകൾ സംഘടിപ്പിച്ചും, കർഫ്യുവിന്റെ മടുപ്പിനെ മറികടക്കാൻ പ്രവാസികളെയും കുടുംബങ്ങളെയും സഹായിയ്ക്കുന്ന വൈവിധ്യമായ പ്രവർത്തനങ്ങളാണ് സംഘടിപ്പിച്ചു വരുന്നത്. നവയുഗം ബാലവേദി സംഘടിപ്പിച്ചു വരുന്ന, പ്രവാസി കുട്ടികളുടെ കലാവാസനയും, സർഗ്ഗശേഷിയും മാറ്റുരയ്ക്കുന്ന ബാലസർഗ്ഗോത്സവം-2020 എന്ന ഓൺലൈൻ കലോത്സവം പ്രത്യേകം ശ്രദ്ധേയമാണ്.

സൗദിയിലെ ഇന്ത്യൻ എംബസ്സി വോളന്റീർ ഗ്രൂപ്പിന്റെയും,  നോർക്ക ഹെൽപ്പ് ഡെസ്ക്കിന്റെയും പ്രവർത്തനങ്ങളിലും നവയുഗം വോളന്റീർമാർ സജീവമായി പങ്കാളിത്തം വഹിയ്ക്കുന്നുണ്ട്.
 

29 May 2020

Latest News