Thu , Nov 21 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

കുവൈത്തിൽ ഇഖാമ കാലാവധി കഴിഞ്ഞാൽ ഡ്രൈവിംഗ് ലൈസെൻസ് റദ്ദാക്കുന്നു

കുവൈത്ത്:കുവൈത്തില്‍ വിദേശികളുടെ ഡ്രൈവിങ് ലൈസൻസ് ഇഖാമയുമായി ബന്ധിപ്പിക്കാൻ ഗതാഗത വകുപ്പ് നീക്കം തുടങ്ങി.ഇഖാമ കാലാവധി കഴിഞ്ഞാൽ ലൈസൻസും സ്വാഭാവികമായി റദ്ദാവുന്ന രീതിയിലാണ് പരിഷ്കരണം ആലോചിക്കുന്നത്.ലൈസൻസ് വിതരണം ഇലക്ട്രോണിക്സ് കിയോസ്കുകൾ വഴിയാക്കിയതിനു പിന്നാലെയാണ് ഗതാഗതവകുപ്പ് പുതിയ പരിഷ്കരണത്തിനൊരുങ്ങുന്നത്.ഗതാഗത വകുപ്പ് ആക്ടിങ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സായിഗ് ആണ് ഇതുസംബന്ധിച്ച സൂചന നൽകിയത്.ഡ്രൈവിങ് ലൈസന്‍സിന്റെയും ഇഖാമയുടെയും കാലാവധി തമ്മിൽ ബന്ധിപ്പിക്കുന്നത് സംബന്ധിച്ച് പഠനം നടത്താൻ മുതിർന്ന ഉദ്യോഗസ്ഥർക്ക് അദ്ദേഹം നിർദേശം നൽകി.ഇഖാമ കാലാവധി കഴിഞ്ഞാൽ ലൈസൻസും സ്വാഭാവികമായി റദ്ദാവുന്ന രീതിയിലാണ് പരിഷ്കരണം ആലോചിക്കുന്നത്.വിദേശികളുടെ ലൈസൻസ് കാലവധി അഞ്ചുവർഷമാക്കാനും പദ്ധതിയുണ്ട്.ഇതിനിടയിൽ ഇഖാമ കാലാവധി അവസാനിച്ചാൽ ലൈസൻസും റദ്ദാകും.ഗതാഗത നിയമലംഘനങ്ങൾക്ക് പിഴയുണ്ടെങ്കിൽ അടച്ചുതീർക്കാതെ ഇഖാമ പുതുക്കാനും കഴിയില്ല. ഡ്രൈവിങ് ലൈസൻസ് അപേക്ഷയും പുതുക്കലും ഓൺലൈൻ വഴിയാക്കി ഒരു മാസം തികയും മുമ്പാണ് ലൈസൻസുമായി ബന്ധപ്പെട്ട മറ്റൊരു സുപ്രധാന പരിഷ്കരണത്തിനു കളമൊരുങ്ങുന്നത്.സെൽഫ് സർവീസ് കിയോസ്കുകൾ വഴി ഉപയോക്താക്കൾക്ക് ഡ്രൈവിങ് ലൈസൻസ് ലഭ്യമാക്കുന്ന ഓട്ടോമേറ്റഡ് സംവിധാനം ഈ മാസം 18 മുതലാണ് പ്രാബല്യത്തിലായത്.

 

 

 

 

 

 

21 November 2024

Latest News