Fri , Apr 26 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ത്യാഗസ്മരണയിൽ വിശ്വാസികൾ

ദോഹ:ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും ഓർമകൾ ഉണർത്തി രാജ്യം ബലിപെരുന്നാൾ ആഘോഷിച്ചു.രാജ്യത്തെ 388 പള്ളികളിലും ഈദ് ഗാഹുകളിലും നടന്ന പ്രാർത്ഥനയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പതിനായിരങ്ങൾ പങ്കെടുത്തു.പുലർച്ചെ 5.20 നടന്ന ഈദ് നമസ്ക്കാരത്തിനു ശേഷം പരസ്പ്പരം ഈദ് ആശംസകൾ കൈമാറിയാണ് വിശ്വാസികൾ മടങ്ങിയത്.അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി അൽ വാജ്‌ബാ പാലസിൽ പൗരന്മാർക്കൊപ്പം ഈദ് നമസ്‌കാരത്തിൽ പങ്കെടുത്തു.അമീറിന്റെ പ്രത്യേക പ്രതിനിധി ഷെയ്ഖ് ജാസിം ബിൻ ഹമദ് അൽതാനി,ഷെയ്ഖ് മുഹമ്മദ് ബിൻ ഖലീഫ അൽതാനി,ഷെയ്ഖ് ജാസിം ബിൻ ഖലീഫ അൽതാനി,ഷെയ്‌ഖുമാർ,മന്ത്രിമാർ,നയതന്ത്ര പ്രതിനിധികൾ,പൗരന്മാർ എന്നിവരും അമീറിനൊപ്പം പ്രാർത്ഥനയിൽ പങ്കെടുത്തു.രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും അമീർ ഈദ് ആശംസ നേരുകയും ചെയ്തു.സുപ്രീം കോടതി ജഡ്ജി ഷെയ്ഖ് ഡോ.തഖീൽ സയർ അൽ ഷമ്മാരിയാണ് പ്രാർത്ഥനയ്ക് നേതൃത്വം നൽകിയത്.

26 April 2024