Thu , Nov 21 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

മക്കയിൽ മസ്ജിദുൽ ഹറമിന്റെ വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

മക്ക:ക്കയിലെ മസ്ജിദുൽ ഹറമിന്റെ വികസന പ്രവർത്തനങ്ങൾ മൂന്ന് വർഷത്തിനകം പൂർത്തിയാകുമെന്ന് ഇരുഹറം കാര്യാലയം മേധാവി അറിയിച്ചു.മൂന്നാം ഘട്ട വികസനത്തിന്റെ 80 ശതമാനവും പൂർത്തിയായതായും അദ്ദേ‌ഹം പറഞ്ഞു.ലോകത്തിലെ ഏറ്റവും വിലിയ തീർത്ഥാടന കേന്ദ്രമായ മക്കയിലെ മസ്ജിദുൽ ഹറമിൽ നിലവിൽ നടന്ന് വരുന്ന മുഴുവൻ വികസന പ്രവർത്തനങ്ങളും ഹിജ്റ വർഷം 1444 ൽ പൂർത്തിയാകും.ഹറമിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ വികസന പദ്ധതിയായ മൂന്നാം സൗദി ഹറം വികസന പദ്ധതിയുടെ 80 ശതമാനം പ്രവർത്തനങ്ങളും പൂര്‍ത്തിയായി കഴിഞ്ഞു. ഇനി ശേഷിക്കുന്നത് അവസാന മിനുക്ക് പണികള്‍ മാത്രമാണെന്ന് ഹറം എഞ്ചിനീയറിംഗ് വിഭാഗം മേധാവി അമ്മാർ അൽ അഹ്മദി പറഞ്ഞു. വികസനം പൂർത്തിയാകുന്നതോടെ 19 ലക്ഷത്തോളം വിശ്വാസികൾക്ക് ഒരേ സമയം ഹറമിൽ നമസ്കാരം നിർവ്വഹിക്കാനാകും.

 

 

 

 

 

 

21 November 2024