Thu , Nov 07 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

സൗദിയിൽ ഈ മാസം മുതൽ ഒരു വർഷം കാലാവധിയുള്ള ടൂറിസ്റ് വിസ അനുവദിക്കും

സൗദി അറേബ്യ:സൗദിയിൽ ഈ മാസം 27 മുതൽ ടൂറിസ്റ്റ് വിസ അനുവദിച്ചു തുടങ്ങുമെന്ന് റിപോർട്ടുകൾ.അൻപത്തിയൊന്ന് രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് തുടക്കത്തിൽ ടൂറിസ്റ്റ് വിസകൾ അനുവദിക്കുക.മുന്നൂറു റിയാലായിരിക്കും ടൂറിസ്റ്റ് വിസ ചാർജ്.നൂറ്റി നാൽപ്പത് റിയാൽ മെഡിക്കൽ ഇൻഷുറൻസ് ചാർജായും നൽകണം.തുടക്കത്തിൽ അൻപത്തിയൊന്ന് രാഷ്ട്രങ്ങളിൽ നിന്നുള്ളവർക്കായിരിക്കും ഒരു വർഷ കാലാവധി ഉള്ള ടൂറിസ്റ്റ് വിസകൾ അനുവദിക്കുക.

കാലയളവിനിടയിൽ ഒന്നിലധികം തവണ രാജ്യത്ത് പ്രവേശിക്കുന്നതിനുള്ള അനുമതിയും ഉണ്ടാകും.എന്നാൽ ഓരോ തവണ സന്ദർശിക്കുമ്പോഴും പരമാവധി തങ്ങാവുന്ന കാലയളവ് 90 ദിവസമായിരിക്കും.വർഷത്തിൽ രാജ്യത്ത് തങ്ങാവുന്ന ദിനങ്ങൾ നൂറ്റി എൺപത് ദിവസമായിരിക്കുമെന്നും വ്യവസ്ഥയുണ്ട്.പ്രത്യേകം തിരഞ്ഞെടുത്തിരിക്കുന്ന രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിമാനത്താവളങ്ങളിൽ ഓൺഅറൈവൽ വിസയും അനുവദിക്കുമെന്ന് റിപോർട്ടുകൾ പറയുന്നു.ഓൺലൈൻ വഴിയാണ് വിസക്ക് അനുവദിക്കേണ്ടത്.

7 November 2024