Wed , May 21 , 2025

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ദോഹയിൽ പൊതുശുചിത്വ നിയമ ഭേദഗതിക്ക് അംഗീകാരവുമായി മന്ത്രിസഭ

ദോഹ:പൊതുശുചിത്വ നിയമത്തിലെ വ്യവസ്ഥകൾ ഭേദഗതി ചെയ്തുകൊണ്ടുള്ള കരട് നിയമത്തിന് മന്ത്രിസഭയുടെ അനുമതി.2017 ലെ 18-ാം നമ്പർ നിയമത്തിലെ വ്യവസ്ഥകളാണ് ഭേദഗതി ചെയ്തത്.ഇന്നലെ അമീരി ദിവാനിൽ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ അൽതാനിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗത്തിലാണ് അംഗീകാരം നൽകിയത്.അതേസമയം ഭേദഗതിയുടെ വിശദാംശങ്ങൾ ലഭ്യമല്ല.2020 സാമ്പത്തിക വർഷത്തിലെ ബജറ്റിന് അംഗീകാരം നൽകുന്നതിനുള്ള കരട് നിയമം നടപ്പാക്കാൻ ആവശ്യമായ നടപടികളും മന്ത്രിസഭ സ്വീകരിച്ചു.കരട് നിയമം സംബന്ധിച്ച ശൂറാ കൗൺസിലിന്റെ ശുപാർശകളും മന്ത്രിസഭ വിലയിരുത്തി.കഴിഞ്ഞ ആഴ്ച ചേർന്ന മന്ത്രിസഭയിലാണ് 2020 സാമ്പത്തിക വർഷത്തെ കരട് ബജറ്റിനും കരട് നിയമത്തിനും മന്ത്രിസഭ അംഗീകാരം നൽകി ശൂറാ കൗൺസിലിന്റെ പരിഗണനയ്ക്കായി കൈമാറിയത്.കഴിഞ്ഞ ദിവസം ചേർന്ന ശൂറാ കൗൺസിൽ കരട് ബജറ്റ് ചർച്ചക്കെടുത്തിരുന്നു.

21 May 2025

Latest News