Wed , May 21 , 2025

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഖത്തറിൽ ഇന്ത്യന്‍ പ്രവാസികള്‍ക്കായി പുതിയ ഇന്‍ഷൂറന്‍സ് പദ്ധതിയുമായി ഐ.സി.ബി.എഫ്

ഖത്തർ:ത്തറിലെ ഇന്ത്യന്‍ പ്രവാസികള്‍ക്കായി ഐസിബിഎഫ് പുതിയ ഇന്‍ഷൂറന്‍സ് പദ്ധതി ആരംഭിക്കുന്നു.വരുന്ന ചൊവ്വാഴ്ച്ച ഇന്ത്യന്‍ അംബാസിഡര്‍ പി.കുമരന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. ഖത്തറിലെ ഇന്ത്യന്‍ പ്രവാസികളുടെ ജീവിത സുരക്ഷ ഉറപ്പുവരുത്തുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് എംബസിയുടെ കീഴ്ഘടകമായ ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്‍റ് ഫോറം ഇന്‍ഷൂറന്‍സ് പദ്ധതി ആരംഭിക്കുന്നത്.ഖത്തറിലെ ദമാന്‍ ഇസ്ലാമിക് ഇന്‍ഷൂറന്‍സ് കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.രണ്ട് വര്‍ഷത്തേക്ക് 125 ഖത്തര്‍ റിയാല്‍ അടച്ചാണ് ഇന്‍ഷൂറന്‍സ് സ്കീമില്‍ ചേരേണ്ടത്.ഈ രണ്ട് വര്‍ഷത്തിനിടയില്‍ അംഗത്തിന് ഏത് തരത്തിലുള്ള മരണം സംഭവിച്ചാലും ഒരു ലക്ഷം റിയാല്‍ ഇന്‍ഷൂറന്‍സ് തുക ലഭിക്കും. പൂര്‍ണമായും ശരീരം തളര്‍ന്നുപോകുന്നവര്‍ക്കും മുഴുവന്‍ തുക ലഭിക്കും. പരിക്കുകള്‍ സംഭവിച്ചാല്‍ ആശുപത്രികളില്‍ അടക്കേണ്ട തുക നല്‍കും.രണ്ട് വര്‍ഷം കഴിഞ്ഞ് വീണ്ടും സ്കീം പുതുക്കണം.വരുന്ന ചൊവ്വാഴ്ച്ച നടക്കുന്ന ചടങ്ങില്‍ വെച്ച് ഇന്ത്യന്‍ അംബാസിഡര്‍ പി.കുമരന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് ഐസിബിഎഫ് പ്രസിഡന്‍റ് പിഎന്‍ ബാബുരാജന്‍ പറഞ്ഞു.പതിനെട്ട് മുതല്‍ അറുപത് വയസ്സ് വരെയുള്ള ഖത്തര്‍ ഐഡിയുള്ള ഏതൊരാള്‍ക്കും ഇതില്‍ അംഗമാകാം. ഓണ്‍ലൈന്‍ വഴിയും ഐസിബിഎഫ് ഓഫീസിലെത്തിയും പദ്ധതിയില്‍ അംഗമാകാം.

 

 

 

 

 

21 May 2025

Latest News