Wed , Aug 12 , 2020

ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ സ്നേഹോത്സവം 2020 | പ്രവാസി ലീഗൽ സെൽ ബഹറിൻ കൺട്രിഹെഡ് ആയി സുധീർ തിരുനിലത് നിയമിതനായി. | ബഹറിൻ കേരളീയ സമാജത്തിൻ്റെ ചരിത്രത്തിൽ മറ്റൊരു നാഴികകല്ലായി കേരളത്തിൽ നിന്ന് ചാർട്ടർ വിമാനങ്ങൾക്ക് അന്തിമ അനുമതിയായി . | സമാജം മരണാനന്തര ധനസഹായം നൽകി | ദേശീയ വിദ്യാഭ്യാസ നയം പൊളിച്ചെഴുതുമ്പോള്‍ ' 'ഭൂമിക' വെബിനാറിന് നാളെ തുടക്കം | കരിപ്പൂർ വിമാനാപകടത്തിലും, സമാനതകളില്ലാത്ത നമ്മുടെ കൊച്ചു കേരളത്തിലെ പ്രകൃതി ദുരന്തങ്ങളിലും മരണമടഞ്ഞവർക്ക് സീറോ മലബാര്‍ സൊസൈറ്റിയുടെ ആദരാഞ്ജലികൾ | കെ.പി.എ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കിഡ്സ് ഡേ, മോട്ടിവേഷൻ ഡേ, ഹെൽത്ത് ഡേ എന്നിവയ്ക്ക് തുടക്കമായി | ഇന്ത്യൻ സോഷ്യൽ ഫോറം രക്തദാന, ക്യാമ്പ്, പ്ലാസ്മ ദാന ക്യാമ്പ് സംഘടിപ്പിച്ചു. | ഐ സി‌ ആർ ‌എഫ് തൊഴിലാളികൾക്ക് കുപ്പിവെള്ളവും പഴങ്ങളും ഈദ് നോടനുബന്ധിച്ചു ബിരിയാണി പൊതികളും വിതരണം ചെയ്തു | ഇന്ത്യയിലെ പ്രശസ്തമായ വിദ്യഭ്യാസ സ്ഥാപനമായ കേരളത്തിലെ തൃശൂർ IES എജുക്കേഷൻ സിറ്റിക്ക് അഭിമാന നിമിഷം |

ഹജ് ഡിജിറ്റൈസേഷൻ നടപ്പാക്കുന്ന ആദ്യ രാജ്യമാകാനൊരുങ്ങി ഇന്ത്യ

ജിദ്ദ:ജ് നടപടികൾ പൂർണമായും ഡിജിറ്റൈസേഷൻ ചെയ്തതായും ഇത് നടപ്പാക്കുന്ന ആദ്യ രാജ്യമാകും ഇന്ത്യയെന്നും ന്യൂനപക്ഷകാര്യ മന്ത്രി മുക്താർ അബ്ബാസ് നഖ്വി പറഞ്ഞു.ജിദ്ദയിൽ ഇന്ത്യ–സൗദി ഹജ് കരാർ ഒപ്പുവച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.കഴിഞ്ഞ വർഷം 2 ലക്ഷം ഇന്ത്യക്കാർക്കാണ് അവസരം ലഭിച്ചതെന്നും ഹജ് ക്വോട്ട വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതായും മന്ത്രി സൂചിപ്പിച്ചു.ന്യൂനപക്ഷകാര്യ മന്ത്രി മുക്താർ അബ്ബാസ് നഖ്വിയും സൗദി ഹജ്–ഉംറ മന്ത്രി ഡോ.മുഹമ്മദ് സാലിഹ് ബിൻ താഹിർ ബന്തനുമാണ് ഇന്ത്യ–സൗദി ഹജ് കരാറിൽ ഒപ്പിട്ടത്.ഇന്ത്യൻ തീർഥാടകരുടെ ഹജ് കർമം സുഗമമാക്കാൻ വേണ്ട കാര്യങ്ങളെക്കുറിച്ചും വിശദമായി ചർച്ച ചെയ്തു.1,99,936 ഇന്ത്യക്കാരാണ് ഏറ്റവും ഒടുവിൽ ഹജ് നിർവഹിച്ചത്.വിജയവാഡയെകൂടി ചേർത്തതോടെ എംബാർക്കേഷൻ പോയിൻറ് 22 ആയി വർധിച്ചതായും പറഞ്ഞു.ഹജ് അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 15 ആയിരിക്കെ ഇതോടകം 1.8 ലക്ഷം ഹജ് അപേക്ഷ ലഭിച്ചതായും ആവശ്യമെങ്കിൽ അപേക്ഷകർക്ക് കൂടുതൽ സമയം അനുവദിക്കുന്ന കാര്യം ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.സ്വകാര്യ ഗ്രൂപ്പിൽ ഹജിനെത്തുന്നവരുടെ കാര്യങ്ങൾക്കൂടി നിരീക്ഷിക്കാനും സേവനം മെച്ചപ്പെടുത്താനും ഡിജിറ്റലൈസേഷൻ സഹായിക്കുമെന്നും മന്ത്രി സൂചിപ്പിച്ചു.തീർഥാടകരുടെ എമിഗ്രേഷൻ നടപടികൾ ഇന്ത്യയിൽ തന്നെ പൂർത്തിയാക്കാവുന്ന റോഡ് ടു മക്ക നടപ്പാക്കാൻ ഇന്ത്യ തയാറാണെന്നും നടപടി പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു.ന്യൂനപക്ഷകാര്യ മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ നിന്നെത്തിയ ഉന്നത തല സംഘമാണു ചർച്ച നടത്തിയത്.

 

 

 

12 August 2020

Latest News