Sat , Apr 20 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഇന്ത്യൻ എംബസി കുവൈത്തുമായി ചേർന്ന് വീസാകച്ചവടത്തിനെതിരെ നടപടികൾ സ്വീകരിക്കുന്നു

കുവൈത്ത് സിറ്റി:വീസ ഏജന്റുമാരായി ഇന്ത്യക്കാർ കുവൈറ്റിൽ പ്രവർത്തിക്കുന്നുവെന്ന് കണ്ടെത്തിയതിനെത്തുടർന്ന് വീസക്കച്ചവടവുമായി ബന്ധമുള്ള ഇന്ത്യക്കാർക്കെതിരെ കർശന നടപടിയെടുക്കാനായി കുവൈത്ത് അധികൃതരുടെ സഹകരണം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി യു.എസ്.സിബി അറിയിച്ചു.ഇത്തരക്കാർക്കെതിരെയുള്ള എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കിൽ ആഭ്യന്തരമന്ത്രാലയം വഴി രണ്ടാഴ്ചക്കകം നടപടി ഉറപ്പാക്കാമെന്നു വിദേശമന്ത്രാലയം വ്യക്തമാക്കി.കേരളത്തെക്കാൾ ആന്ധ്രയിൽ നിന്നും തെലങ്കാനയിൽനിന്നുമാണ് കൂടുതൽ റിക്രൂട്മെന്റ് തട്ടിപ്പ് പരാതികൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.ഒരു മാസത്തെ സന്ദർശക വീസയിൽ ആളുകളെ എത്തിച്ച് ചതിക്കുന്നവവരുമുണ്ട്.

ജോലി വാഗ്ദാനം ലഭിക്കുകയാണെങ്കിൽ വീസയുടെ വിശ്വാസ്യത അന്വേഷിക്കാനും എംബസിയെ പ്രയോജനപ്പെടുത്താമെന്നും ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി യു.എസ്.സിബി പറഞ്ഞു.ഇന്ത്യയിൽ നിന്ന് കുവൈത്തിലേക്ക് തൊഴിൽ തേടിവരുന്നവരുടെ എണ്ണത്തിൽ ക്രമാനുഗത വർധനവാണ് ഉണ്ടാകുന്നത്.പൊതുമേഖലയിൽ തൊഴിലെടുക്കുന്ന ഇന്ത്യക്കാരിൽ 1000 പേരുടെ കുറവാണ് നിലവിലുള്ളത്.കൂടാതെ,സ്വന്തം സ്പോൺസർഷിപ്പിലുള്ളവരുടെ എണ്ണവും 74ൽ നിന്ന് 43 ആയി കുറഞ്ഞിട്ടുണ്ട്.ഗാർഹികതൊഴിൽ, ആശ്രിതർ,സ്വകാര്യമേഖല എന്നിവിടങ്ങളിലും എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായിട്ടുള്ളത്.

20 April 2024

Latest News