Fri , Apr 26 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

യുഎയിൽ കനത്ത മഴയെത്തുടർന്ന് അപകടങ്ങൾ വർധിക്കുന്നു

യുഎഇ:യു.എ.ഇയില്‍ ഇന്നലെ രാത്രി മുതല്‍ പെയ്ത കനത്തമഴ ജനജീവിതത്തെ ബാധിച്ചു. ദുബൈക്കും ഷാര്‍ജക്കുമിടയില്‍ മണിക്കൂറുകള്‍ നീണ്ട ഗതാഗത കുരുക്കിന് മഴ കാരണമായി.ദുബായിൽ പല റോഡുകളും ടണലും ഏറെ നേരം അടച്ചിടേണ്ടി വന്നു. ചൊവ്വാഴ്ച രാത്രി പെയ്ത മഴയിലെ വെള്ളകെട്ട് രാവിലെ ഓഫിസിലേക്ക് പുറപ്പട്ടവര്‍ക്ക് പ്രയാസമായി. ഷാര്‍ജക്കും ദുബായിക്കുമിടയിലെ മിക്ക റോഡുകളും ഗതാഗതകുരുക്കില്‍ വീര്‍പ്പുമുട്ടി.മണിക്കൂറുകള്‍ വൈകിയാണ് പലരും ലക്ഷ്യസ്ഥാനത്ത് എത്തിയത്.മോശം കാലാവസ്ഥ കണക്കിലെടുത്ത് ദുബായി പല സ്കൂളുകളും നേരത്തേ അധ്യയനം അവസാനിപ്പിച്ച് കുട്ടികളെ വീട്ടിലേക്ക് തിരിച്ചയച്ചു.ദുബായില്‍ മാത്രം പത്ത് മണിക്കൂറിനുള്ളില്‍ 154 വാഹനാപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.ദുബായ് വിമാനത്താവളത്തിന് സമീപത്തെ മറാക്കിഷ് ടണല്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് അടച്ചിടേണ്ടി വന്നു. മഴ വിമാനഗതാഗതത്തെ ബാധിച്ചേക്കുമെന്ന് അറിയിപ്പുണ്ടായിരുന്നുവെങ്കിലും ചില വിമാനങ്ങളെ മാത്രമാണ് ബാധിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.എന്നാല്‍,വിമാനത്താളവത്തില്‍ സമയത്തിന് എത്താന്‍ കഴിയാതെ നിരവധി യാത്രക്കാര്‍ വലഞ്ഞു.

 

 

 

 

 

 

 

26 April 2024

Latest News