Sat , Apr 27 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

കുവൈറ്റിൽ പുതിയ നിയമം;വിദേശി കുടുംബങ്ങൾക്ക് രണ്ട് ഗാർഹിക തൊഴിലാളികളെ മാത്രമേ ഇനി നിയമിക്കാൻ കഴിയുകയുള്ളു

കുവൈറ്റ്:കുവൈത്തിൽ വിദേശി കുടുംബങ്ങൾക്ക് രണ്ട് ഗാര്‍ഹിക തൊഴിലാളികളെ മാത്രമേ അനുവദിക്കാവൂ എന്ന് റെസിഡൻസി ചട്ടങ്ങളുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രി പുറപ്പെടുവിച്ച ഉത്തരവിൽ നിർദേശിക്കുന്നു.എന്നാൽ,കുടുംബാംഗങ്ങളുടെ പ്രായം,രോഗം,തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ച് കൂടുതൽ തൊഴിലാളികളെ അനുവദിക്കുന്ന കാര്യത്തിൽ ബന്ധപ്പെട്ട വകുപ്പ് മേധാവിക്ക് തീരുമാനമെടുക്കാവുന്നതാണ്.
ഏഴ് അംഗങ്ങളുള്ള കുടുംബത്തിന് പരമാവധി മൂന്ന് ഗാര്‍ഹിക തൊഴിലാളികളെ മാത്രമേ കൊണ്ടുവരാൻ അനുവദിക്കൂ.ഏഴില്‍ കൂടുതല്‍ അംഗങ്ങളുള്ള കുടുംബങ്ങള്‍ക്കു നാല് ഗാര്‍ഹിക തൊഴിലാളികളെ വരെ കൊണ്ടുവരാം.അതേസമയം കുടുംബത്തില്‍ ഭിന്നശേഷിക്കാരായ ആളുകളുണ്ടെങ്കില്‍ അവർക്ക് പ്രത്യേകം സഹായിയെ അനുവദിക്കും.ആദ്യത്തെ ഗാര്‍ഹിക തൊഴിലാളിക്ക് 100 ദിനാറും രണ്ടാമത്തെ തൊഴിലാളിക്ക് 300 ദിനാറും വിസ ഫീസ് ഈടാക്കണമെന്നും റെസിഡൻസി നിയമത്തിൽ നിർദേശമുണ്ട്.

 

27 April 2024

Latest News