Sat , Apr 27 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

കുവൈത്തില്‍ വിദേശ തൊഴിലാളികള്‍ക്ക് എതിരായ പരാതികള്‍ക്ക് പ്രത്യേക മാനദണ്ഡങ്ങള്‍

കുവൈത്ത് സിറ്റി:കുവൈത്തില്‍ വിദേശ തൊഴിലാളികള്‍ക്ക് എതിരെ പരാതികള്‍ നല്‍കുന്നതിന് പ്രത്യേക മാനദണ്ഡങ്ങള്‍.സ്‌പോണ്‍സര്‍മാരില്‍ നിന്നും ഒളിച്ചോട്ട പരാതികള്‍ സ്വീകരിക്കുന്നതിന് മാനവശേഷി സമിതിയാണ് നിബന്ധന ഏര്‍പ്പെടുത്തിയത്.ഇത് പ്രകാരം തൊഴിലാളികളുടെ ഭാഗം കൂടി കേട്ട ശേഷം മാത്രമായിരിക്കും തൊഴിലാളികള്‍ക്ക് എതിരെയുള്ള ഒളിച്ചോട്ട പരാതികള്‍ രേഖപ്പെടുത്തുക. ഇത് സംബന്ധിച്ച് മാനവവിഭവ ശേഷി സമിതി തയ്യാറാക്കിയ നിര്‍ദ്ദേശങ്ങള്‍ ഉടന്‍ തന്നെ പ്രാബല്യത്തില്‍ വരുമെന്ന് സമിതിയുടെ തൊഴില്‍ സംരക്ഷണ വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ.മുബാറക് അല്‍ ജഅഫര്‍ വ്യക്തമാക്കി.അതേ പോലെ സ്‌പോണ്‍സര്‍മാരില്‍ നിന്നും ഒളിച്ചോട്ട പരാതി നേരിടുന്ന 4 വിഭാഗം തൊഴിലാളികളെ നാടുകടത്തുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തി.രാജ്യത്ത് പഠനം നടത്തുന്ന കുട്ടികളുടെ പിതാവ്,ഫലസ്ത്വീന്‍ സ്വദേശികള്‍,സ്വദേശി സ്ത്രീയുടെ വിദേശിയായ ഭര്‍ത്താവ്,ഇവരിലുള്ള മക്കള്‍ എന്നിവരാണു നാടു കടത്തല്‍ ശിക്ഷയില്‍ നിന്നും ഒഴിവാക്കിയത്.മാനുഷിക പരിഗണ മുന്‍ നിര്‍ത്തിയാണു ഇത്തരത്തിലുള്ള തീരുമാനം എന്നും ഡോ.മുബാറക് അല്‍ ജ അഫര്‍ വ്യക്തമാക്കി.

27 April 2024