Sat , Dec 02 , 2023

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഇനി ജപ്തി വാഹങ്ങൾ പ്രതിനിധി വഴി തിരഞ്ഞെടുക്കാൻ അവസരം

ദോഹ:പ്തി വാഹനങ്ങൾ പ്രതിനിധികൾ വഴി മെട്രാഷ് 2 വിലൂടെ ഉടമകൾക്ക് തിരികെ എടുക്കാൻ ആഭ്യന്തര മന്ത്രാലയത്തിന്റെ ഇ-സേവനമായ മെട്രാഷ് 2 വിലൂടെ പുതിയ അവസരം ഒരുക്കുന്നു.മെട്രാഷ് 2 വിൽ വാഹന ഉടമ തന്റെ പ്രതിനിധിയുടെ ഖത്തർ ഐഡി നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ നൽകണം.അതിന് ശേഷം പ്രതിനിധിയെ വിട്ട് അധികൃതരുടെ പക്കൽ നിന്ന് വാഹനം തിരിച്ചെടുക്കാവുന്നതാണ്.നേരിട്ട് പോയി വാഹനം എടുക്കാൻ സമയക്കുറവ് നേരിടുന്ന വാഹന ഉടമകൾക്ക് പ്രതിനിധിയെ ചുമതലപ്പെടുത്തി ജപ്തി വാഹനം തിരിച്ചെടുക്കാൻ കഴിയുമെന്നത് ഏറെ ഗുണകരമാണ്.മെട്രാഷ് 2 വിൽ പ്രവേശിച്ച ശേഷം ട്രാഫിക് സർവീസ് ക്ലിക്ക് ചെയ്ത് അതിൽ വെഹിക്കിൾ സർവീസ് തിരഞ്ഞെടുക്കണം.ഇതിൽ വാഹനം തിരിച്ചെടുക്കാൻ ഉടമ അയക്കുന്ന വ്യക്തിയുടെ വ്യക്തിഗത വിവരങ്ങൾ നൽകണം.അതിന് ശേഷം പ്രതിനിധി വഴി ഉടമയ്ക്ക് അധികൃതരിൽ നിന്ന് വാഹനം തിരിച്ചെടുക്കാവുന്നതാണ്.
സ്‌പോൺസർ മാറ്റത്തിന്റെ സർട്ടിഫിക്കറ്റ്,തീയതിയിൽ മാറ്റം വരുത്താനുള്ള ആദ്യ നടപടികൾ,തൊഴിൽ വീസ വിതരണം,വ്യക്തിഗത വീസയിലെ വിവരങ്ങൾ പുതുക്കൽ,വാഹന ലോൺ ട്രാൻസ്ഫർ,ഗതാഗത ലംഘനം റിപ്പോർട്ട് ചെയ്യൽ,ലൈസൻസ് ടെസ്റ്റിനുള്ള അപ്പോയ്മെന്റ് സുരക്ഷാ പെർമിറ്റ് തുടങ്ങിയവയാണ് ഇ-സേവന പോർട്ടലായ മെട്രാഷ് 2 വിൽ ഉൾപ്പെടുത്തിയിരിക്കുന്ന പുതിയ സേവനങ്ങൾ.200 ലധികം സേവനങ്ങളാണ് മെട്രാഷ് 2വിലൂടെ നൽകുന്നത്.റഡാർ,സുരക്ഷാ ക്യാമറകൾ എന്നിവ വഴിയും അധികൃതർ നേരിട്ടും ചുമത്തുന്ന ലംഘനങ്ങളിൽ എതിർപ്പ് രേഖപ്പെടുത്താനും അവസരം ഉണ്ടായിരിക്കും. മറ്റുള്ളവരുടെ ഗതാഗത ലംഘനങ്ങൾ അധികൃതരെ അറിയിക്കാനുള്ള അവസരവും മെട്രാഷ് 2 വിലൂടെ ലഭ്യമാണ്.

2 December 2023

Latest News