Fri , Mar 29 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

സ്വദേശികൾക്ക് തൊഴിലവസരവും പരിശീലനവും

ജിദ്ദ:സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങളും പരിശീലനവും നൽകുന്നതിന് 'ജിദ്ദ മീറ്റിംഗ് ഫോറം 2019'സംഘടിപ്പിക്കുന്നു.സെപ്തംബർ 17 മുതൽ 19 വരെ നടക്കുന്ന പരിപാടി വിവിധ തൊഴിൽ സ്ഥാപനങ്ങളുമായി സഹകരിച്ച് മാനവ വിഭവ ശേഷി ഫണ്ട്(ഫദഹ്)ആണ് സംഘടിപ്പിക്കുന്നത്.ജിദ്ദ ഗവർണർ അമീർ മിശ്അൽ ബിൻ മാജിദ് ഉത്ഘാടനം ചെയ്യും.

ശിൽപശാല,ബോധവത്കരണം,തൊഴിൽ പരിശീലനം എന്നീ  പരിപാടികളിലൂടെ  തൊഴിൽ മേഖല സംബന്ധിച്ച ആളുകൾക്ക് അവബോധമുണ്ടാക്കാനും സ്വകാര്യമേഖലയുമായുള്ള സഹകരണം കൂടുതൽ ഊട്ടിയുറപ്പിക്കാനുമാണ് ഇങ്ങിനെയൊരു പരിപാടി സംഘടിപ്പിക്കുന്നത്.

സ്വകാര്യ സ്ഥാപനങ്ങൾ,തൊഴിലന്വേഷകരായ പുരുഷന്മാർ,സ്ത്രീകൾ,സെക്കണ്ടറി സ്കൂൾ,കോളേജ് വിദ്യാർഥികൾ തുടങ്ങിയവരെ ലക്ഷ്യമിട്ടാണ് ഫോറം സംഘടിപ്പിക്കുന്നത്.ഫോറത്തിൽ പങ്കെടുക്കുന്ന സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിലന്വേശകർക്ക് ജോലി ലഭ്യമാക്കൽ,തൊഴിൽബോധവത്കരണ ശിൽപശാല,പ്രഭാഷണങ്ങൾ,സെമിനാറുകൾ,തുടങ്ങിയവയും ലക്ഷ്യമിടുന്നുണ്ട്.മാനവവിഭവശേഷി രംഗത്തെ പ്രമുഖരും വിദഗ്ധരും സ്വകാര്യ മേഖല പ്രതിനിധികളും തൊഴിൽ വകുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുക്കും.

29 March 2024

Latest News