Wed , Aug 12 , 2020

ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ സ്നേഹോത്സവം 2020 | പ്രവാസി ലീഗൽ സെൽ ബഹറിൻ കൺട്രിഹെഡ് ആയി സുധീർ തിരുനിലത് നിയമിതനായി. | ബഹറിൻ കേരളീയ സമാജത്തിൻ്റെ ചരിത്രത്തിൽ മറ്റൊരു നാഴികകല്ലായി കേരളത്തിൽ നിന്ന് ചാർട്ടർ വിമാനങ്ങൾക്ക് അന്തിമ അനുമതിയായി . | സമാജം മരണാനന്തര ധനസഹായം നൽകി | ദേശീയ വിദ്യാഭ്യാസ നയം പൊളിച്ചെഴുതുമ്പോള്‍ ' 'ഭൂമിക' വെബിനാറിന് നാളെ തുടക്കം | കരിപ്പൂർ വിമാനാപകടത്തിലും, സമാനതകളില്ലാത്ത നമ്മുടെ കൊച്ചു കേരളത്തിലെ പ്രകൃതി ദുരന്തങ്ങളിലും മരണമടഞ്ഞവർക്ക് സീറോ മലബാര്‍ സൊസൈറ്റിയുടെ ആദരാഞ്ജലികൾ | കെ.പി.എ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കിഡ്സ് ഡേ, മോട്ടിവേഷൻ ഡേ, ഹെൽത്ത് ഡേ എന്നിവയ്ക്ക് തുടക്കമായി | ഇന്ത്യൻ സോഷ്യൽ ഫോറം രക്തദാന, ക്യാമ്പ്, പ്ലാസ്മ ദാന ക്യാമ്പ് സംഘടിപ്പിച്ചു. | ഐ സി‌ ആർ ‌എഫ് തൊഴിലാളികൾക്ക് കുപ്പിവെള്ളവും പഴങ്ങളും ഈദ് നോടനുബന്ധിച്ചു ബിരിയാണി പൊതികളും വിതരണം ചെയ്തു | ഇന്ത്യയിലെ പ്രശസ്തമായ വിദ്യഭ്യാസ സ്ഥാപനമായ കേരളത്തിലെ തൃശൂർ IES എജുക്കേഷൻ സിറ്റിക്ക് അഭിമാന നിമിഷം |

വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിൽ സൗദിയുടെ പങ്ക് വെളിപ്പെടുത്താൻ തയ്യാറായി മുഖ്യപ്രതി ഖാലിദ് ഷെയ്ഖ് മുഹമ്മദ്

മാൻഹട്ടൻ:(യു.എസ്.എ)അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിൽ സൗദി അറേബ്യയുടെ പങ്കിനെക്കുറിച്ചു വെളിപ്പെടുത്താൻ സന്നദ്ധനാണെന്നു വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു ജയിലിൽ കഴിയുന്ന മുഖ്യ പ്രതികളിൽ ഒരാളായ ഖാലിദ് പറഞ്ഞു.എന്നാൽ തനിക്കെതിരായ വധശിക്ഷ പിൻവലിച്ചാൽ മാത്രമേ എല്ലാ കാര്യങ്ങളും തുറന്ന് പറയുകയുള്ളൂ എന്ന് വ്യക്തമാക്കിയതോടെ അന്താരാഷ്ട്ര വാർത്ത ഏജൻസി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

2001ലെ ആക്രമണത്തിൽ പങ്കുണ്ടെന്ന വാദം സൗദി അറേബ്യ തുടക്കം മുതൽ നിഷേധിച്ചിരുന്നു.വിദേശീയരായ അക്രമികൾ നാല് യു.എസ് വിമാനങ്ങൾ റാഞ്ചി നടത്തിയ ആക്രമണത്തിൽ 3000ത്തോളം പേർ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക കണക്ക്.6000 പേർക്ക് പരുക്കേറ്റിരുന്നു.അൽഗ്വായിദയാണ് ആക്രമണത്തിന് പിന്നിലെന്നായിരുന്നു യു.എസ് പ്രഖ്യാപിച്ചത്.സെപ്റ്റംബർ 11  ആക്രമണത്തിന്റെ ഇരകൾക്ക് സൗദി അറേബ്യക്കെതിരെ നിയമനടപടികൾ സ്വീകരിക്കാനുള്ള പുതിയ ബിൽ അമേരിക്കൻ കോൺഗ്രസ് 2016-ൽ പാസാക്കിയിരുന്നു.അമേരിക്കൻ സെന്ററും ഹോബ്സ് ഓഫ് റപ്രസന്ററ്റീവ്‌സും വൻ ഭൂരിപക്ഷത്തോടെയാണ് 'ജസ്റ്റിസ് എഗൈൻസ്റ് സ്പോൺസേർസ് ഓഫ് ടെററിസം ആക്ട്'(ജസ്റ്റ)എന്ന നിയമം പാസ്സാക്കിയത്.അന്നത്തെ അമേരിക്കൻ പ്രെസിഡന്റ് ബറാക് ഒബാമയുടെ മറ്റു സുരക്ഷാ ഉദ്യോഗസ്ഥരുടെയും എതിർപ്പുകളെ മറികടന്നുകൊണ്ടായിരുന്നു അത്.ഒബാമ ആ നിയമത്തെ വിത്ഡ്രോ ചെയ്യുകയും ചെയ്തിരുന്നു.അറബ് ലോകത്തെ അമേരിക്കയുടെ ദീർഘകാല സഖ്യരാഷ്ട്രങ്ങളിൽ ഒന്നാണ് സൗദിഅറേബ്യ.                                                                                                                                                                 

12 August 2020

Latest News