Tue , Mar 19 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഒമാനില്‍ എയര്‍പോര്‍ട്ടുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വൻ വർദ്ധനവ്


ഒമാൻ:മാനിലെ വിവിധ എയർപോർട്ടുകളിലൂടെ യാത്ര ചെയ്യുന്നവരുടെ എണ്ണം കൂടിയതായി കണക്കുകൾ.2019 ഒക്ടോബർ അവസാനം വരെയുള്ള കണക്കു പ്രകാരം 14.80 ദശലക്ഷം യാത്രക്കാരാണ് വിമാന മാർഗം ഒമാനിലെത്തിയത്.സുൽത്താനേറ്റിലെ മസ്‌കത്ത് ഇൻറർനാഷണൽ,സലാല,സോഹർ,ദുകം എയർപോർട്ടുകളിൽ നിന്നായി നാഷണൽ സെൻറർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ ശേഖരിച്ച ഏറ്റവും പുതിയ സ്ഥിതിവിവരണ കണക്കുകൾ പുറത്തുവിട്ടു.മസ്കത്ത് അന്താരാഷ്ട്ര എയർപോർട്ടിലെത്തിയ യാത്രക്കാരുടെ എണ്ണം കഴിഞ്ഞ വർഷത്തെക്കാൾ 5.4 ശതമാനം ഉയർന്ന് ഒക്ടോബർ അവസാനത്തോടെ 13.38 ദശലക്ഷം യാത്രക്കാരായി.ഈ വർഷം 10 മാസ കാലയളവിൽ മസ്‌കത്ത് അന്താരാഷ്ട്ര എയർപോർട്ടിലെ അന്താരാഷ്ട്ര വിമാന സർവീസുകളുടെ എണ്ണം 89,365 ആയിരുന്നു.അതേസമയം,മൊത്തം അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണം 2019 ഒക്ടോബർ അവസാനത്തോടെ 6.3 ശതമാനം ഉയർന്ന് 12.43 ദശലക്ഷം യാത്രക്കാരിലെത്തി.എന്നാൽ മസ്‌കത്ത് എയർപോർട്ടിലെ ആഭ്യന്തര വിമാന സർവീസുകൾ 2019 ഒക്ടോബർ അവസാനത്തോടെ 9.2 ശതമാനം ഇടിഞ്ഞ് 8,779 വിമാനങ്ങളിൽ എത്തി.2018 ലെ ഇതേ കാലയളവിലെ കണക്ക് പ്രകാരം 9,667 സർവീസുകളായിരുന്നു.

 

 

 

 

 

 

19 March 2024

Latest News