സൗദി ഗതാഗത നിയമലംഘകർക്ക് ബ്ലാക്ക് പോയിന്റ് സംവിധാനം
റിയാദ്:സൗദിയിലും ഗതാഗത നിയമ ലംഘകർക്ക് ഇനി ബ്ലാക്ക് പോയിന്റ്.നിയമ ലംഘനങ്ങളുടെ ഗൗരവം അനുസരിച്ച് ഡ്രൈവർമാരുടെ ട്രാഫിക് ഫയലിൽ നിശ്ചിത ബ്ലാക്ക് പോയിന്റ് രേഖപ്പെടുത്തുന്ന സംവിധാനമാണിത്.3 വർഷത്തിനകം 90 ബ്ലാക്ക് പോയിന്റുകൾ ലഭിക്കുന്നവരുടെ ലൈസൻസ് റദ്ദാക്കും.ഇതുസംബന്ധിച്ച് പരിഷ്കരിച്ച ഗതാഗത നിയമം സൗദി ട്രാഫിക് ഡയറക്ടറേറ്റ് പുറത്തിറക്കി.ആദ്യ നിയമ ലംഘനം രേഖപ്പെടുത്തി 3 വർഷത്തിനുള്ളിൽ 90 ബ്ലാക്ക് പോയിന്റ് ലഭിക്കുന്നവരുടെ ലൈസൻസുകളാണ് പിൻവലിക്കുക.നിയമ ലംഘനത്തെക്കുറിച്ച് എസ്എംഎസ്,ഇ-മെയിൽ വഴി ഡ്രൈവർമാരെ അറിയിക്കും.90 ബ്ലാക്ക് പോയിന്റുനേടി ഡ്രൈവിങ് ലൈസൻസ് പിൻവലിക്കപ്പെട്ടവർക്ക് 1 വർഷത്തിനു ശേഷം പുതിയ ഡ്രൈവിങ് ലൈസൻസ് പിൻവലിക്കപ്പെട്ടവർക്ക് 1 വർഷത്തിനു ശേഷം പുതിയ ഡ്രൈവിങ് ലൈസൻസിനു വേണ്ടി അപേക്ഷിക്കാം.ഏറ്റവും ഒടുവിൽ ഗതാഗത നിയമ ലംഘനം രേഖപ്പെടുത്തി ഒരു വർഷക്കാലം വേറെ നിയമ ലംഘനം നടത്താത്തവരുടെ പേരിൽ നേരത്തെ ചുമത്തിയ ബ്ലാക്ക് പോയിന്റുകൾ റദ്ദാക്കും.ഗുരുതര നിയമ ലംഘനങ്ങൾ ഒരു വർഷത്തിനുള്ളിൽ ആവർത്തിക്കുന്നവർക്ക് കടുത്ത ശിക്ഷയുണ്ടാകും.ഒരു വർഷത്തിനകം 3 തവണ ഗുരുതര നിയമലംഘനം ആവർത്തിക്കുന്നവർക്ക് 1 വർഷംവരെ തടവോ ഇരട്ടി പിഴയോ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കും.അമിത വേഗം, മദ്യലഹരിയിൽ വാഹനമോടിക്കൽ,റെഡ് സിഗ്നൽ മറികടക്കൽ, അപകടകരമാംവിധം ഓവർടേക്ക് ചെയ്യൽ,എതിർദിശയിൽ വാഹനമോടിക്കൽ തുടങ്ങി പൊതുജന സുരക്ഷയ്ക്ക് ഭീഷണിയായ 9 നിയമ ലംഘനങ്ങൾ രേഖപ്പെടുത്തി.ഗതാഗത നിയമ ലംഘനങ്ങൾക്ക് ചുമത്തപ്പെട്ട പിഴകൾ അടയ്ക്കുന്നതിനു മുമ്പ് മരിച്ചവരുടെ പേരിലുള്ള പിഴകൾ അടയ്ക്കുന്നതിനു മുമ്പ് മരിച്ചവരുടെ പേരിലുള്ള പിഴകൾ എഴുതിത്തള്ളും.നിയമ ലംഘനങ്ങൾക്ക് ചുമത്തിയ പിഴയിൽ വിയോജിപ്പുണ്ടെങ്കിൽ 30 ദിവസത്തിനകം പരാതി രേഖപ്പെടുത്താം.നോട്ടിസ് ലഭിച്ച് 30 ദിവസത്തിനകം നിയമ ലംഘനങ്ങൾക്കുള്ള പിഴ അടയ്ക്കാത്തവർക്ക് സർക്കാർ സേവനങ്ങൾ നിർത്തിവയ്ക്കാനും നിർദേശമുണ്ട്. കേടായ കാറുകൾ വ്യവസ്ഥകൾ പാലിക്കാതെ വിദേശങ്ങളിൽ വിൽക്കുന്നവർക്ക് 10,000 റിയാലാണ് പിഴ.
21 November 2024