Sat , Apr 20 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

സൗദിയിൽ സുരക്ഷാസേനയുടെ ഭാഗമാകാൻ ഇനി വനിതകളും

സൗദി അറേബ്യ:സൗദി സുരക്ഷാസേനയില്‍ ഇനി വനിതകളും.സൈന്യത്തിലെ ആദ്യ വനിതാ വിങിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തലസ്ഥാനത്ത് തുടക്കമായി.കിരീടാവകാശി തുടക്കം കുറിച്ച വനിതാ ശാക്തീകരണ പ്രവര്‍ത്തനങ്ങളുടെയും ഭരണ പരിഷ്‌കാരങ്ങളുടെയും തുടര്‍ച്ചയായാണ് സൈന്യത്തിലെ വനിതാ പ്രാധിനിത്യം.രാജ്യ സുരക്ഷാ സേനയിലേക്കുള്ള ആദ്യ വനിതാ വിങിന്റെ ഉദ്ഘാടനം ചീഫ് സ്റ്റാഫ് ജനറല്‍ ഫയ്യാദ് അല്‍റുവൈലി നിര്‍വ്വഹിച്ചു.വനിതാ കേഡറ്റുകളുടെ നിയമനവും പരിശീലനവും പ്രവൃത്തിയും സംബന്ധിച്ച് റിക്രൂട്ട്‌മെന്റ് ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടര്‍ ജനറല്‍ മേജര്‍ ഇമാദ് അല്‍ഐദാന്‍ ചടങ്ങില്‍ വിശദീകരിച്ചു.രാജ്യത്ത് ആദ്യമായാണ് വനിതകള്‍ സൈന്യത്തില്‍ ചേരുന്നത്.സൈന്യത്തിന്റെ വിവിധ ശാഖകളില്‍ ആവശ്യാനുസൃതമായി വനിതകളെ നിയമിക്കുകയും അവര്‍ക്കിണങ്ങുന്ന ചുമതകള്‍ ഏല്‍പിക്കുവാനുമാണ് പദ്ധതിയെന്ന് ചടങ്ങില്‍ പങ്കെടുത്ത മേജര്‍ ജനറല്‍ ഇമാദ് അല്‍ഐദാന്‍ പറഞ്ഞു.വനിത സൈനികരുടെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് വേണ്ട സേവനങ്ങള്‍ നല്‍കുന്നതിനാണ് വനിതാ വിങ് ആരംഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.വിവിധ സൈനിക തസ്തികകളിലേക്ക് വനിതകള്‍ക്ക് അപേക്ഷിക്കാന്‍ അവസരമൊരുക്കിയതായും ഇരുപത്തിയഞ്ചിനും മുപ്പത്തിയഞ്ചിനും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്കാണ് അവസരം ലഭിക്കുകയെന്നും ഇമാദ് അല്‍ഐദാന്‍ പറഞ്ഞു.കീരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ നേതൃത്വത്തില്‍ രാജ്യത്ത് നടപ്പിലാക്കി വരുന്ന വനിതാ ശാക്തീകരണവും ഭരണ പരിഷ്‌കരണവും ലക്ഷ്യമിട്ടുള്ള പദ്ധതികളുടെ തുടര്‍ച്ചയാണ് സൈന്യത്തിലെ വനിതാ വിങിന്റെ പ്രവര്‍ത്തനം.

20 April 2024

Latest News