Tue , Jan 28 , 2025

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

സൗദി തൊഴിൽ മന്ത്രാലയം മൂന്നു നിയമങ്ങൾ നടപ്പിലാക്കും

റിയാദ്:ഹിജ്‌റ വർഷാരംഭമായ ഓഗസ്റ്റ് 31 ശനിയാഴ്ച  മുതൽ സൗദി തൊഴിൽ മന്ത്രാലയം നേരത്തെയെടുത്തിരുന്ന തീരുമാങ്ങൾ നടപ്പിലാക്കും.തൊഴിലിടങ്ങളിൽ പുക വലിക്കുന്നത് നിർത്തലാക്കുന്നതിനെ സംബന്ധിച്ചുള്ളതാണ് ഒന്നാമത്തെ തീരുമാനം.മുഹറം 1 ശനിയാഴ്ച തന്നെ ഇത് നടപ്പിലാക്കും.രണ്ടാമത്തേത് മീഡിയം ലെവലിലുള്ള സ്ഥാപനങ്ങൾ ഭിന്ന ശേഷിക്കാർക്ക് ജോലി ചെയ്യുന്നതിനുള്ള സാഹചര്യം ഒരുക്കിയിട്ടുണ്ടെന്ന് തെളിയിക്കാനുള്ള സർട്ടിഫിക്കറ്റ് കരസ്ഥമാക്കണമെന്ന നിയമമാണ്.മുഹറം രണ്ടാം തീയ്യതിയായ ഞായറാഴ്ച മുതൽ ഈ സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നവർക്ക് മാത്രമേ സ്വദേശി ഭിന്നശേഷിക്കാരനായ ഒരാളെ നിയമിച്ചാൽ 4 സ്വദേശികളെ ജോലിക്ക് നിയമിച്ചതായി നിതാഖാത്തിൽ പരിഗണിക്കുന്ന ആനുകൂല്യം ലഭിക്കുകയുള്ളു.ശനിയാഴ്ച മുതൽ സൗദിയിലെ നിരവധി വിദേശികൾക്ക് വലിയ വെല്ലുവിളിയാകുന്ന അക്കൗണ്ടുമാരായ വിദേശികൾ സൗദി ഓർഗനൈസേഷൻ ഫോർ സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടൻസിൽ റജിസ്റ്റർ ചെയ്യൽ നിർന്ധമാക്കിക്കൊണ്ടുള്ള നിയമം നടപ്പിലാക്കുന്നതാണ് മൂന്നാമത്തെ തീരുമാനം.ഇതോടെ,അക്കൗണ്ടിംഗ് മേഖലയിൽ ജോലി ചെയ്യുന്ന വിദേശികളുടെ വർക്ക് പെർമിറ്റ് പുതുക്കാനും മറ്റു സേവനങ്ങൾ ലഭ്യമാകാനും ഇനി റജിസ്‌ട്രേഷൻ നിർബന്ധമായിത്തീരും.അക്കൗണ്ടിംഗ് മേഖലയിൽ യോഗ്യതകളില്ലാതെ വിദേശികൾ ജോലി ചെയ്യുന്നത് പരിശോധിക്കാനും ഈ മേഖലയിൽ സ്വദേശിവത്കരണം വിപുലപ്പെടുത്തുന്നതിനുമെല്ലാം റജിസ്‌ട്രേഷൻ നടപടി അധികൃതരെ സഹായിക്കുമെന്നാണ് പ്രതീക്ഷ.എന്നാൽ,പുതിയ നിയമം വരുന്നതോടെ നിരവധിപേരുടെ ജോലി നഷ്ട്ടപ്പെടാനുള്ള സാധ്യതയാണ് കൂടുതൽ.

28 January 2025

Latest News