Tue , Jan 28 , 2025

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

മനുഷ്യക്കടത്ത് ഇരകൾക്ക് അഭയമായി ഖത്തർ

ദോഹ:നുഷ്യക്കടത്തിന് ഇരയാകുന്നവർക്ക് അഭയം നൽകാൻ പ്രത്യേക താമസ സൗകര്യം ഒരുക്കുകയാണ് ഖത്തർ.മഅമൂറയിൽ മാനവിക സംരക്ഷണ കേന്ദ്രങ്ങൾ എന്ന പേരിൽ സജ്ജമാക്കിയിരിക്കുന്ന ആറു വില്ലകളിൽ രണ്ടെണ്ണം പൊതുസേവനങ്ങൾക്കുള്ളതായിരിക്കും.പൂർണ്ണമായും ഫർണിഷ് ചെയ്ത വില്ലയിൽ 52 പേർക്ക് താമസിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.   

നുഷ്യക്കടത്തിനെതിരെ പോരാടുന്ന ദേശിയ സമിതി(എൻസിസിഎച്ച്ടി)യുടെ നേതൃത്വത്തിൽ മാനവിക സംരക്ഷണ കേന്ദ്രങ്ങളെന്ന പേരിലാണ് വില്ലകൾ തുറന്നത്.മനുഷ്യക്കടത്തിന് ഇരയാകുന്നവർക്ക് ആവശ്യമായ സഹായവും സുരക്ഷയും ഈ കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്നതാണ്.ഇവരുടെ പുനരധിവാസവും നാട്ടിലേക്ക് മടങ്ങുംവരെയുള്ള തൊഴിൽ സൗകര്യവും ഒരുക്കുന്നതായിരിക്കും.

ലോക മനുഷ്യക്കടത്തു ദിനത്തോടനുബന്ധിച്ചാണ് വില്ലയുടെ  ഉത്ഘാടനം നടന്നത്.എൻസിസിഎച്ച്ടി വെബ്സൈറ്റ് വഴിയോ അല്ലെങ്കിൽ സാധരണ ക്രിമിനൽ പരാതിയായോ ഇരകൾക്ക് പരാതി സമർപ്പിക്കാവുന്നതാണ്.പോരാട്ടത്തിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്ന രാജ്യമാണ് ഖത്തറെന്നു ഹസൻ അൽ ഉബൈദലി പറഞ്ഞു.മനുഷ്യക്കടത്ത്,നിർബന്ധിത തൊഴിൽ,ബാലവേല എന്നിവയ്ക്കെതിരെ മേഖലാ തലത്തിൽ നടക്കുന്ന എല്ലാ നീക്കങ്ങൾക്കും ഖത്തർ പിന്തുണ നൽകുന്നുണ്ടെന്നും,2011ൽ  നടപ്പാക്കിയ മനുഷ്യക്കടത്തിനെതിരായ നിയമവും 2015ൽ സ്പോൺസർഷിപ് സംവിധാനം റദ്ദാക്കിയതും ഇക്കാര്യത്തിലുള്ള ഖത്തറിന്റെ ശ്രദ്ധേയമായ ചുവടു വയ്പ്പുകളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

 

28 January 2025

Latest News