Fri , Mar 29 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

സൗദിയിൽ മെഡിക്കല്‍ സേവനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് കാര്‍ഡ് ഇനി നിര്‍ബന്ധമാകില്ല

സൗദി അറേബ്യ:സൗദിയില്‍ മെഡിക്കല്‍ സേവനങ്ങള്‍ക്ക് ഇനി ഇന്‍ഷുറന്‍സ് കാര്‍ഡ് നിര്‍ബന്ധമില്ല.മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസിയുള്ളവര്‍ക്ക് ആശുപത്രികളിലും ക്ലിനിക്കുകളിലും സേവനം ലഭിക്കുന്നതിന് സ്വദേശി തിരിച്ചറിയല്‍ കാര്‍ഡും,വിദേശികളുടെ താമസ രേഖയും സമര്‍പ്പിച്ചാല്‍ മതി.ജനുവരി ഒന്ന് മുതലാണ് നിയമം പ്രാബല്യത്തിലാകുക.രാജ്യത്തെ ഇന്‍ഷുറന്‍സ് മേഖല ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി.ഇന്‍ഷുറന്‍സ് പോളിസി എടുത്ത വ്യക്തികള്‍ക്ക് ആരോഗ്യ സേവനം ലഭിക്കുന്നതിന് ഇനി മുതല്‍ ആശുപത്രികളിലും ക്ലിനിക്കുകളിലും തിരിച്ചറിയല്‍ രേഖയായി താമസ രേഖ മാത്രം സമര്‍പ്പിച്ചാല്‍ മതി.നിലവില്‍ താമസ രേഖയോടൊപ്പം പോളിസിയെടുത്ത കമ്പനികള്‍ നല്‍കുന്ന മെഡിക്കല്‍ ഇന്‍ഷുറന്‍സ് കാര്‍ഡ് കൂടി ഹാജരാക്കണം.ജനുവരി ഒന്ന് മുതല്‍ ഇത് നിര്‍ബന്ധമില്ല. കൗണ്‍സില്‍ ഓഫ് കോഓപ്പറേറ്റീവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സാണ് പുതിയ നിയമം നടപ്പിലാക്കുന്നത്.പദ്ധതിയുടെ പ്രചാരണത്തിനായ് കൗണ്‍സിലിനു കീഴില്‍ ക്യാമ്പയിനും തുടക്കം കുറിച്ചു.നിങ്ങള്‍ക്കുള്ള ഞങ്ങളുടെ സേവനം എളുപ്പത്തില്‍ എന്ന തലക്കെട്ടിലാണ് ക്യാമ്പയിന്‍. സമൂഹ മാധ്യമങ്ങള്‍,ഇലക്ണിട്രോക് മീഡിയകള്‍ എന്നിവ വഴി പുതിയ പദ്ധതിയെ കുറിച്ച് ആളുകള്‍ക്ക് സന്ദേശം കൈമാറും.പ്രധാനമായും ഹിന്ദി,ഉറുദു ഉള്‍പ്പെടെയുള്ള ആറു ഭാഷകളിലാണ് ബോധവല്‍ക്കരണം. കൗണ്‍സിലിന്റെ വെബ്‌സൈറ്റില്‍ താമസ രേഖാ നമ്പര്‍ നല്‍കുന്നതിലൂടെ ഇന്‍ഷുറന്‍സ് പോളിസിയെടുത്ത വ്യക്തികള്‍ക്ക് വിവരങ്ങള്‍ ഉറപ്പ് വരുത്തുവാനും സാധിക്കും.

 

 

 

29 March 2024

Latest News