Thu , Nov 21 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ദുബായിൽ സ്വർണവില ഉയർന്നു

ദുബായ്:സ്വർണവില കഴിഞ്ഞ മൂന്നുമാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയതു കഴിഞ്ഞദിവസമാണ്.ഇനിയും വില മുകളിലേക്കെന്ന സൂചനയാണ് ലഭിക്കുന്നത്.ചൈന-അമേരിക്ക വ്യാപാര യുദ്ധവും സുരക്ഷിത നിക്ഷേപം എന്നു കണ്ട് കൂടുതൽ ആളുകൾ സ്വർണത്തിലേക്ക് തിരിയുന്നതുമാണ് ഇതിനു കാരണമെന്നു സാമ്പത്തിക വിദഗ്ധർ പറയുന്നു.
കഴിഞ്ഞ വർഷം ജനുവരിയെ അപേക്ഷിച്ച 18% വരെ ഉയർച്ച രേഖപ്പെടുത്തി.ദുബായ് ഷോപ്പിങ് ഫെസ്റ്റിവലുമായി ബന്ധപ്പെട്ടും സ്വർണം വാങ്ങുന്നത് വർധിച്ചിട്ടുണ്ട്.3 മാസത്തിനുള്ളിൽ സ്വർണ വിലയിൽ പെട്ടെന്ന് വർധനയുണ്ടായപ്പോൾ ആളുകൾ ആദ്യം വാങ്ങാൻ മടിച്ചിരുന്നു. വില കുറയുമെന്ന പ്രതീക്ഷയിലാണ് പലരും കാത്തിരുന്നത്. കഴിഞ്ഞദിവസങ്ങളിൽ രാജ്യാന്തര മാർക്കറ്റിൽ സ്വർണവില ഔൺസിന് 1525.20 ഡോളർ വരെ രേഖപ്പെടുത്തി.ഇത് അടുത്തകാലത്തുണ്ടായ ഏറ്റവും വലിയ വർധനയാണ്.കേരളത്തിൽ നിന്ന് ദുബായ് കാണാൻ വിസിറ്റ് വീസയിൽ എത്തുന്നവർക്കു സ്വർണം വാങ്ങിപ്പോകുന്നത് ഇപ്പോഴും ലാഭകര മാണ്.നാട്ടിൽ വിവിധ നികുതികൾ കാരണം വില കൂടുതലാണ്. പ്രളയ സെസും ഉണ്ട്.എന്നാൽ ദുബായിൽ നിന്ന് സ്വർണം വാങ്ങി മടങ്ങുമ്പോൾ നികുതിയുടെ 85% വിമാനത്താവളത്തിൽ മടക്കിക്കിട്ടും എന്നത് നേട്ടമാണ്.

21 November 2024

Latest News