Thu , Nov 21 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

അഭയ കേന്ദ്രങ്ങളില്‍ ഒളിച്ചോടി എത്തുന്നവരുടെ സുരക്ഷ റിക്രൂട്ട്മെന്റ് ഏജൻസികൾക്ക്

സൗദി അറേബ്യ:സൗദിയിൽ അഭയ കേന്ദ്രങ്ങളിലെത്തുന്ന ഗാർഹിക തൊഴിലാളികളുടെ കേസുകൾ വേഗത്തിൽ തീർപ്പാക്കണമെന്ന് തൊഴില്‍ മന്ത്രാലയം.ഇതിനായി റിക്രൂട്ട്‌മെന്റ് ഏജൻസികളെ ചുമതലപ്പെടുത്തുന്ന നടപടികൾ ആരംഭിച്ചു.തൊഴിലുടമയിൽ നിന്ന് ഒളിച്ചോടി അഭയ കേന്ദ്രങ്ങളിലെത്തുന്നവരുടെ ഉത്തരവാദിത്തം അതത് റിക്രൂട്ടിംഗ് ഏജന്‍സികൾക്കാണെന്നും മന്ത്രാലയം വ്യക്തമാക്കി.റിക്രൂട്ട്‌മെന്റ് ഓഫീസുകള്‍ക്ക് നിരവധി ചുമതലകളാണ് തൊഴില്‍ - സാമുഹിക വികസന മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗ്ഗരേഖ വ്യക്തമാക്കുന്നത്. ഇതിൻ്റെ ഭാഗമായാണ് പുതിയ നടപടിയും.അഭയ കേന്ദ്രങ്ങളിലെത്തുന്ന ഗാര്‍ഹിക തൊഴിലാളികളുടെ കേസുകളില്‍ തീര്‍പ്പുണ്ടാക്കി,അവരെ സ്വന്തം രാജ്യങ്ങളിലേക്ക് കയറ്റിവിടുന്ന ഉത്തരവാദിത്തം റിക്രൂട്ട്‌മെന്റ് ഏജന്‍സികളെ ചുമതലപ്പെടുത്തിയ തീരുമാനമാണ് ഇപ്പോൾ നടപ്പിലാക്കി തുടങ്ങിയത്.31 ലക്ഷത്തിലധികം ഗാര്‍ഹിക തൊഴിലാളികൾ രാജ്യത്തുണ്ടെന്നാണ് കണക്ക്.1200 റിക്രൂട്ട് മെന്റ് ഓഫീസുകളും കമ്പനികളും പ്രവർത്തിക്കുന്നു.22 രാജ്യങ്ങളില്‍ നിന്നായാണ് ഗാര്‍ഹിക തൊഴിലാളികൾ രാജ്യതെത്തുന്നത്.

 

 

 

 

 

 

21 November 2024

Latest News