Wed , Jan 29 , 2025

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

പ്രവാസികൾക്ക് മൂന്നു മാസത്തിനകം ആധാർ ലഭ്യമാകും

ദുബായ്:പ്രവാസി ഇന്ത്യക്കാർക്ക് ആധാർ കാർഡുകൾ നൽകുന്നതിനുള്ള എല്ലാവിധ സംവിധാനങ്ങളും മൂന്നു മാസത്തിനുള്ളിൽ സജ്ജമാകുമെന്ന് ദി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ(യുഐഡിഎഐ) അറിയിച്ചു.എന്നാൽ ആധാർ നിയമം അനുസരിച്ച് ഇന്ത്യക്കാർക്ക് മാത്രമേ ആധാർ നൽകുകയുള്ളൂ എന്ന നിബന്ധന മാറും.ഇന്ത്യൻ പാസ്പോർട്ടുള്ള എല്ലാ പ്രവാസികൾക്കും ആധാർ കിട്ടാനുള്ള സംവിധാനമാണ് ഒരുങ്ങുന്നത്.ഇതിനായി യുഐഡിഎഐ സോഫ്ട്‍വെയറിലും മാറ്റം വരുത്തുന്നതായിരിക്കും.മൂന്നു മാസത്തിനുള്ളിൽ സാങ്കേതിക സംവിധാനങ്ങൾ തയ്യാറാകുമെന്ന് യുഐഡിഎഐ സിഇഒ അജയ് ഭൂഷൺ പാണ്ഡെ പറഞ്ഞു.വിദേശങ്ങളിലുള്ള ഇന്ത്യക്കാർക്ക് നാട്ടിൽ ആധാർ കൈപ്പറ്റാൻ ഇഷ്ടമുള്ള സ്ഥലം തിരഞ്ഞെടുക്കാനുള്ള സൗകര്യവും ഇതിനൊപ്പം  ഉണ്ടായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ഐടി മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

29 January 2025

Latest News