Thu , Nov 21 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

സൗദിയിൽ ഹുറൂബിൽ പിടിക്കപ്പെട്ടാൽ ശിക്ഷയ്ക്ക് വിധേയരാകും

റിയാദ്:സൗദിയിൽ ഹുറൂബിലുള്ളവർ പിടിക്കപ്പെട്ടാൽ ആറു മാസം വരെ തടവും 50,000 റിയാൽ പിഴയും ശിക്ഷയാണെന്ന് സൗദി പാസ്പോർട്ട് വിഭാഗം അറിയിച്ചു.സ്പോണ്‍സര്‍മാര്‍ ഹുറൂബാക്കുന്ന വിദേശികള്‍ സുരക്ഷാ വിഭാഗത്തിന്റെ പിടിയിലായാല്‍ നിയമാനുസൃത ശിക്ഷയ്ക്ക് വിധേയരാകുമെന്നും സൗദി പാസ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു.ശിക്ഷാകാലാവധിക്ക് ശേഷം നാടുകടത്തുകയും രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്യും.ഒരിക്കല്‍ ഹുറൂബാക്കിയാല്‍ 'അബഷിര്‍' വഴി റദ്ദ് ചെയ്യാനാവില്ല. ഹുറൂബ് റജിസ്റ്റര്‍ ചെയ്ത് 15 ദിവസത്തിനകം വിദേശികളുടെ വിഭാഗവുമായി ബന്ധപ്പെടണം.നിയമ ലംഘകരുടെ എണ്ണമനുസരിച്ചു പിഴ സംഖ്യ വര്‍ദ്ധിക്കുന്നതായിരിക്കും.ഹുറൂബില്‍ അകപ്പെട്ട തൊഴിലാളികളെ ഉപയോഗിച്ച് തൊഴിലെടുക്കുന്ന സ്ഥാപന മേധാവികള്‍ക്ക് ആറു മാസം തടവും ഒരു ലക്ഷം റിയാല്‍ പിഴയും ശിക്ഷയായി ലഭിക്കും.അഞ്ച് വര്‍ഷത്തേക്ക് വിസ നിഷേധിക്കുകയും ചെയ്യും.നിയമ ലംഘകര്‍ക്ക് സഹായം നല്‍കുന്നത് ഗുരുതര തെറ്റാണെന്നും പാസ്പോര്‍ട്ട് വിഭാഗം അറിയിച്ചിട്ടുണ്ട്.

 

 

 

 

21 November 2024

Latest News