Sat , Apr 05 , 2025

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ലണ്ടൻ-ജനീവ സൈക്കിൾ യജ്ഞം മലയാളി ഡോക്ടറുടെ നേതൃത്വത്തിൽ ആരംഭിച്ചു

ലണ്ടൻ:മോട്ടോർ ന്യൂറോൺ ഡിസീസ് എന്നറിയപ്പെടുന്ന,നാടി തകരാറുമൂലം ഉണ്ടാകുന്ന പേശി ബലക്ഷയം,മറവിരോഗം എന്നീ രോഗങ്ങളെക്കുറിച്ച് ജനങ്ങളെ ബോതവത്കരിക്കുക എന്ന ലക്ഷ്യവുമായി യുകെയിലെ മലയാളി ന്യൂറോളജിസ്റ് ഡോ.ജമീൻ ശ്രീധരൻ(42) ലണ്ടനിൽ നിന്ന് സ്വിറ്റ്സർലെൻഡിലെ ജനീവയിലേക്ക് സൈക്കിൾ യാത്ര നടത്തുകയാണ്.വർക്കല സ്വദേശിയായ ജെമീൻ ശ്രീധരൻ(42)ലണ്ടൻ കിങ്‌സ് കോളേജ് ഹോസ്പിറ്റലിൽ  ന്യൂറോളജിസ്റ്റും നാഡീശാസ്ത്ര ഗവേഷകനുമാണ്.

നിലവിൽ ചികിത്സ ഇല്ലാത്ത മോട്ടോർ ന്യൂറോൺ രോഗത്തിന് ഫലപ്രദമായ ചികിത്സ കണ്ടെത്താനുള്ള ഗവേഷണത്തിന്റെ  ഭാഗമായി ജൂലൈ 24നു ലണ്ടനിൽ നിന്നും ആരംഭിച്ച  സൈക്കിൾ യജ്ഞം ഓഗസ്റ്റ് 1നു ജനീവയിൽ സമാപിക്കും. ലണ്ടനിൽ നിന്ന് ഫ്രാൻസിലെത്തി എത്തി,പാരിസും ആൽപ്സ് പർവത നിരകളും കടന്ന് എട്ടു ദിവസം കൊണ്ട് 1,067 കിലോമീറ്ററാണ് യാത്രയിൽ പിന്നിടുക.

 

5 April 2025

Latest News