Thu , Mar 28 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഡ്രൈവിംഗ് ശീലങ്ങളിൽ ഒന്നാമതാകാൻ ദുബായ്

ദുബായ്:ഗോളതലത്തിൽ ദുബായിയുടെ നേട്ടങ്ങൾ തുടരുന്നു. ഡ്രൈവിങ് ശീലങ്ങളിൽ മികച്ച രണ്ടാമത്തെ നഗരമായി മാറിയിരിക്കുകയാണ് ദുബായ്.ഗതാഗത സുരക്ഷ,ചെലവ് എന്നിവയിൽ 100 നഗരങ്ങളെ അടിസ്ഥാനമാക്കിയുള്ള മിസ്റ്റർ ഓട്ടോ ഫ്രഞ്ച് അധിഷ്ഠിത സർവേ പ്രകാരമാണ് ദുബായ് മുൻപന്തിയിലെത്തിയത്.മൾട്ടി-ലെയ്ൻ ഹൈവേകൾ,കുറഞ്ഞ പെട്രോൾ വില,റോഡപകടങ്ങളിലെ കുറഞ്ഞ നിരക്ക് എന്നിവ ദുബായിയെ മുൻനിരയിൽ എത്തിച്ചു.പല നഗരങ്ങളിലും ഇതിനകം തന്നെ അടിസ്ഥാന സൗകര്യങ്ങളും നിയമനിർമാണവും നടപ്പാക്കുന്നുണ്ടെങ്കിലും ഡ്രൈവിങ് സുരക്ഷിതത്വത്തിന് ഇനിയും മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്ന് മിസ്റ്റർ ഓട്ടോ മാനേജിങ് ഡയറക്ടർ സെബാസ്റ്റ്യൻ റോഹാർട്ട് പറഞ്ഞു.ഒരു നഗരത്തിന്റെ ഘടന നിർണയിക്കാൻ ആളോഹരി കാറുകളുടെ എണ്ണം,ഗതാഗതക്കുരുക്ക്,റോഡ്,പൊതുഗതാഗത നിലവാരം എന്നിങ്ങനെയുള്ള നിരവധി ഘടകങ്ങൾ പരിശോധിച്ചതായും ഡ്രൈവർമാർക്കും പൗരൻമാർക്കും ഒരുപോലെ ശുദ്ധവായു ലഭിക്കുന്നുണ്ടോയെന്നും വായുവിന്റെ ഗുണനിലവാരവും പരിശോധിച്ചിട്ടുണ്ടെന്നും ഓരോ നഗരത്തിലും ഡ്രൈവിങ്ങുമായി ബന്ധപ്പെട്ടുള്ള ചെലവുകൾ വിലയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

 

 

28 March 2024