Sat , Jul 27 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ജി-20 അധ്യക്ഷപദവിയിൽ ആതിഥ്യം വഹിക്കാൻ ഒരുങ്ങി സൗദി

റിയാദ്:ലോകത്തെ 20 വൻ സാമ്പത്തികശക്തികളുടെ കൂട്ടായ്മമായ ജി-20-യുടെ അധ്യക്ഷപദവിയിൽ സൗദി അറേബ്യ.ജി-20 ഉച്ചകോടിക്ക് ആതിഥ്യം വഹിക്കാൻ അവസരം ലഭിക്കുന്ന ആദ്യ അറബ് രാജ്യവും ഇതോടെ സൗദി അറേബ്യയാവും.അടുത്തവർഷം നവംബർ 21,22 തീയതികളിലാണ് അടുത്ത ഉച്ചകോടി.ജപ്പാനിൽനിന്ന് ഞായറാഴ്ചയാണ് ജി-20 അധ്യക്ഷപദവി സൗദി ഏറ്റെടുത്തത്.മനുഷ്യാവകാശപ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്നതിന്റെയും വിമത മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകത്തിന്റെയും പേരിൽ ഏറെ പഴികേൾക്കുന്നതിനിടെയാണ് സൗദിക്ക് പുതിയ അവസരം തുറന്നുകിട്ടുന്നത്.അന്താരാഷ്ട്രതലത്തിൽ പൊതുസമ്മതിയുണ്ടാക്കാൻ സൗദിക്ക് ലഭിച്ച വിശിഷ്ടാവസരമാണിതെന്നാണ് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഇതിനോടുപ്രതികരിച്ചത്. ഉച്ചകോടിയോടനുബന്ധിച്ച് മന്ത്രിതല സമ്മേളനങ്ങളുൾപ്പെടെ നൂറോളംപരിപാടികൾക്ക് സൗദി വേദിയാവുമെന്നും സൗദി ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു.

 

 

 

 

27 July 2024

Latest News