Mon , Feb 17 , 2020

ബഹ്റൈന്‍ കേരളീയ സമാജം – അന്തരാഷ്ട്ര പുസ്തകോല്‍സവം 2020 | വർഗീയതക്കു മേൽ വികസനത്തിന്റെയും മതേതരത്വത്തിന്റെയും വിജയം. ... ആം ആദ്മി ബഹ്‌റൈൻ കൂട്ടായ്മ. | പാക്ട് ടെന്നീസ് ബോൾ 7 A സൈഡ് ക്രിക്കറ്റ് ടൂർണമെന്റ് നടത്തുന്നു. | ഡോ. പ്രഗഭല്‍ രചനയും മഡ് റെയ്‌സ് കോറിയോഗ്രഫിയും സംവിധാനവും നിര്‍വഹിക്കുന്ന 'മഡ്ഡി' ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി...... | സംപൂജ്യ സ്വാമി അമൃത സ്വരൂപാനന്ദപുരി  ബഹ്റൈനിൽ  | ബഡ്ജറ്റിലെ നികുതി നിർദേശം പ്രവാസികളോടുള്ള വെല്ലുവിളി - ഒഐസിസി. | കേന്ദ്ര ബജറ്റ് നിര്‍ദേശം പ്രവാസികള്‍ക്ക് ഇരുട്ടടിയാണെന്ന് ബഹ്‌റൈന്‍ പ്രതിഭ പ്രസ്്താവനയില്‍ പറഞ്ഞു | സീറോമലബാർ സോസൈറ്റി ബ്ലഡ് ഡൊണേഷൻ ക്യാമ്പ് നടത്തി. | ബഹ്‌റൈൻ കെ എം സി സിക്ക്‌ പുതിയ നേതൃത്വം | സിറോ മലബാർ സൊസൈറ്റി റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു.... |

യുഎയിൽ പ്രായം കൂടിയാലും ഇനി തൊഴിൽ കരാർ പുതുക്കാം

യുഎഇ:ഗാർഹിക തൊഴിലാളികൾക്ക് പ്രായം കൂടിയാലും ആരോഗ്യമുണ്ടെങ്കിൽ 60 വയസിനു ശേഷവും തൊഴിൽ കരാർ പുതുക്കിക്കിട്ടാൻ വഴിയൊരുങ്ങുന്നു.നിബന്ധനകൾക്ക് വിധേയമായി മാത്രമാണ് ഈ അനുമതി നൽകുകയുള്ളവെന്നും യു.എ.ഇ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം വ്യക്തമാക്കി.
സമ്പൂർണ ആരോഗ്യവാനാണെന്ന് സർക്കാർ അംഗീകൃത ഏജൻസി പരിശോധിച്ച് നൽകുന്ന സർട്ടിഫിക്കറ്റാണ് ഇതിൽ പരമപ്രധാനം. ഗാർഹിക ജീവനക്കാരുടെ വൈദ്യപരിരക്ഷാ ചെലവുകൾ പൂർണമായും വഹിക്കാൻ തൊഴിലുടമ സന്നദ്ധമായിരിക്കണം,താമസ വിസ തുടരുവാൻ അംഗീകൃത ഏജൻസികളിൽ നിന്ന് അനുമതി നേടണം എന്നിവയാണ് മുഖ്യ നിബന്ധനകൾ.വർഷങ്ങളായി സേവനം നൽകി വരുന്ന ജീവനക്കാരെ നിലനിർത്താൻ സൗകര്യമൊരുക്കണമെന്ന് തൊഴിലുടമകളും കുടുംബാംഗങ്ങളും നിരന്തരമായി ആവശ്യം ഉന്നയിച്ചതിനെ തുടർന്നാണ് ഈ തീരുമാനമെന്ന് മന്ത്രാലയത്തിലെ ഗാർഹിക തൊഴിൽ വിഭാഗം അസി.അണ്ടർ സെക്രട്ടറി ഖലീൽ ഖൂരി പറഞ്ഞു.യു.എ.ഇയിൽ നിന്ന് ജോലിക്കെടുത്തവരും മൂന്നു മാസത്തിനകം തൊഴിൽ കരാറുകൾ കാലഹരണപ്പെട്ടവരുമായ തൊഴിലാളികളുടെ വിസ പുതുക്കലിൽ മാത്രമാണ് ഈ പരിഷ്കരണം ബാധകമാവുക.വീട്ടുജോലിക്കാർ,സ്വകാര്യ നാവികർ,വാച്ച്മാൻ, സെക്യൂരിറ്റി ഗാർഡ്,ഇടയൻ,പാർക്കിങ് തൊഴിലാളി,വീട്ടിലെ കുതിര പരിപാലകർ,ഫാൽക്കൻ പരിശീലകർ,സ്വകാര്യ കോച്ച്,അധ്യാപകർ, ആയ,വീടുകളിലെ കൃഷിത്തൊഴിലാളികൾ,തോട്ടക്കാർ,സ്വകാര്യ നഴ്സ്, സ്വകാര്യ പി.ആർ.ഒ,പാചകക്കാർ തുടങ്ങിയവരെയെല്ലാം ഇത്തരത്തിൽ നിലനിർത്താനാവും.തദ്ബീർ സേവന കേന്ദ്രങ്ങൾ മുഖേന ഇവരുടെ വിസ സേവനങ്ങൾ പൂർത്തിയാക്കാനാവും.

 

 

 

 

17 February 2020

Latest News