Sat , Apr 20 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

സൗദി അരാംകോ ഓഹരി 32 ശതകോടി ഡോളറിന് വ്യക്തികള്‍ സ്വന്തമാക്കി

സൗദി അറേബ്യ:സൗദി അരാംകോയുടെ ഓഹരികള്‍ 32 ശതകോടി ഡോളറിന് വ്യക്തികള്‍ സ്വന്തമാക്കി.ഓഹരികള്‍ വ്യക്തികള്‍ക്ക് വാങ്ങാനുള്ള സമയപരിധി ഇന്ന് അര്‍ധ രാത്രിയോടെ അവസാനിക്കും. സ്ഥാപനങ്ങള്‍ക്ക് അടുത്ത മാസം നാല് വരെ ഓഹരി വാങ്ങാം.അന്തിമ കണക്കുകള്‍ പുറത്ത് വരുമ്പോൾ ലോക റെകോര്‍ഡ് അരാംകോ മറികടക്കുമെന്നാണ് സൂചന.32 ശതകോടി ഡോളറിന്റെ ഓഹരികളാണ് സൗദി അരാംകോ ഇതുവരെ വിറ്റത്.30 ശതകോടിയാണ് പ്രതീക്ഷിച്ച തുക. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഓഹരി വാങ്ങാം.സ്ഥാപനങ്ങള്‍ക്ക് അടുത്ത മാസം നാലു വരെ സമയമുണ്ട്.എന്നാല്‍ വ്യക്തികള്‍ക്കുള്ള സമയം ഇന്ന് അര്‍ധ രാത്രി അവസാനിക്കും.ഓഹരി ഒന്നിന് 32 സൗദി റിയാലാണ് വില.കുറഞ്ഞത് 10 ഓഹരികളെങ്കിലും വാങ്ങണം.വിദേശികളും സ്വദേശികളും ഓഹരിക്കുള്ള അപേക്ഷ നല്‍കിയിട്ടുണ്ട്.നിബന്ധന പാലിക്കാത്ത അപേക്ഷകള്‍ തള്ളുന്നുണ്ട്.അര്‍ധ രാത്രിയോടെ അന്തിമ ചിത്രം തെളിയും.വില്‍പന 100 ശതമാനം കവിഞ്ഞെങ്കിലും ഓഹരിയുടെ അന്തിമ മൂല്യം ഡിസംബര്‍ അഞ്ചിനാണ് പ്രഖ്യാപിക്കുക.

 

 

 

20 April 2024

Latest News