കുവൈത്തിൽ രണ്ടു വർഷത്തിനകം 10,000 സ്വദേശികൾക്ക് സ്വകാര്യമേഖലയിൽ ജോലി ഉറപ്പാക്കുന്നു
കുവൈത്ത് സിറ്റി:കുവൈത്തിൽ രണ്ടു വർഷത്തിനകം 10,000 സ്വദേശികൾക്ക് സ്വകാര്യമേഖലയിൽ ജോലി ഉറപ്പാക്കുന്ന വിധത്തിൽ സർക്കാർ പദ്ധതി തയാറാക്കുമെന്ന് സാമ്പത്തിക കാര്യ മന്ത്രി മറിയം അഖീൽ വ്യക്തമാക്കി.പുതുവർഷം മുതൽ ഇതിനുള്ള നടപടികൾ ആരംഭിക്കും.സ്വകാര്യ മേഖലയിലെ സ്വദേശി സംവരണ തോത് ഉയർത്തുന്നത് ഉൾപ്പെടെ കാര്യങ്ങൾ ആലോചനയിലുണ്ടെന്ന് മുഹമ്മദ് അൽ ദലാൽ എം.പിയുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി വ്യക്തമാക്കിയിരുന്നു.നിയമപരമായി ഉള്‍പ്പെടുത്തേണ്ട അത്ര എണ്ണം കുവൈത്തി ജീവനക്കാർ ഇല്ലെങ്കിൽ ഒരോ വിദേശിക്കും 300 ദീനാര്‍ പിഴ ഈടാക്കാനാണ് നീക്കം.കമ്പനി ഫയലുകള്‍ ചില വകുപ്പുകള്‍ ഇലക്ടോണിക് സംവിധാനത്തിലേക്ക് മാറ്റാത്തത് കാരണമാണ് തീരുമാനം നിലവില്‍ വരാന്‍ വൈകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.അതേസമയം,സ്വകാര്യ മേഖലയിൽ ജോലിയെടുക്കാൻ കുവൈത്തികൾ താൽപര്യം കാണിക്കാത്ത സ്ഥിതിയുണ്ട്.ജോലിക്ക് അപേക്ഷിച്ച് കാത്തിരിക്കുന്നവർക്ക് മാൻപവർ അതോറിറ്റി അവസരമൊരുക്കിയപ്പോൾ ഭൂരിഭാഗവും തയാറായില്ല.സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന 30,000 സ്വദേശികൾക്ക് നൽകി വരുന്ന സബ്സിഡി തുക കഴിഞ്ഞ വർഷം വർധിപ്പിച്ചു. സെക്കൻഡറി,ഇൻറർമീഡിയറ്റ് യോഗ്യതയുള്ളവരുടെ ആനുകൂല്യം പ്രതിമാസം 147 ദീനാറിൽനിന്ന് 161 ദീനാർ ആയും ലോവർ സർട്ടിഫിക്കറ്റുള്ളവരുടേത് 136 ദീനാറിൽനിന്ന് 161 ആയുമാണ് വർധിപ്പിച്ചത്.എന്നിട്ടും താൽപര്യം കുറയുന്നതായാണ് റിപ്പോർട്ട്.സ്വദേശി യുവാക്കളെ സ്വകാര്യ മേഖലയിലേക്ക് ആകർഷിക്കുന്നതിന് സ്വകാര്യ തൊഴിൽ നിയമം ഭേദഗതി ചെയ്യുന്നത് സർക്കാറിെൻറ പരിഗണനയിലുണ്ട്
11 February 2025