Thu , Nov 21 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

വിമാന ടിക്കറ്റുകളുടെ അന്യായ നിരക്ക് വർധന കേന്ദ്ര ഒത്താശയോടെയെന്ന് ബിനോയ് വിശ്വം

 

നെടുമ്പാശ്ശേരി:ത്സവ കാലങ്ങളിലുള്ള വിമാന ടിക്കറ്റ് നിരക്ക് അന്യായമായി വർദ്ധിക്കുന്നതിൽ പ്രവാസികൾ ഏറെ പ്രയാസം അനുഭവിക്കുന്നുണ്ട്.ഇത്തരത്തിൽ പ്രവാസികളെ കൊള്ളയടിക്കുന്ന സ്വകാര്യ വിമാന കമ്പനികൾക്ക് കേന്ദ്ര സർക്കാർ ഒത്താശ ചെയ്യുകയാണെന്ന് കേരള പ്രവാസി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ബിനോയ് വിശ്വം എം.പി പറഞ്ഞു.അനിയന്ത്രിതമായി വിമാന കമ്പനികൾ നിരക്ക് വർധിപ്പിക്കുന്നതിനെതിരെ കേരള പ്രവാസി ഫെഡറേഷൻ ഇന്നലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലേക്ക് നടത്തിയ മാർച്ച് ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സാധാരണ 15,000 രൂപയിൽ താഴെ നിരക്കിൽ ലഭിക്കുന്ന വിമാന ടിക്കറ്റുകൾക്ക് ഒരു ലക്ഷം രൂപവരെയാണ് കമ്പനികൾ ഈടാക്കുന്നത്.പാർലമെന്റിൽ പലവട്ടം ഈ വിഷയം ഉന്നയിച്ചെങ്കിലും വകുപ്പ് മന്ത്രി നിഷേധാത്മക സമീപനമാണ് സ്വീകരിച്ചതെന്നും കേന്ദ്ര സംസ്ഥാന സർക്കാരുകളും നോർക്കയും ഈ വിഷയത്തിൽ ഗൗരവമായി ഇടപെടണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.

സി.ടി ടൈസൺ എം.ൽ.എ  അധ്യക്ഷം വഹിച്ച പരിപാടിയിൽ സിപിഐ ജില്ലാ സെക്രട്ടറി പി.രാജു,ബാബു പോൾ,സി.വി.ശശി,പി.കെ സജീവൻ,പി.എ സുബൈർ,സി.എം കരീം,സി.ബി രാജൻ,കെ.എം ഷംസുദ്ധീൻ എന്നിവർ പ്രസംഗിച്ചു.മാർച്ചിന് തമ്പി മേട്ടുതറ,പി.എം ജോൺ,കെ.എ സുലൈമാൻ,പി.പി മീരാൻ,പി.സ് ഭാസ്‌ക്കരൻ എന്നിവർ നേതൃത്വം നൽകി.

21 November 2024

Latest News