ഒമാനിൽ സർക്കാർ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കേണ്ടി വരുമെന്ന് ധനമന്ത്രി
ഒമാൻ:വർധിച്ചുവരുന്ന ബജറ്റ് കമ്മി കുറക്കാൻ സർക്കാർ ജീവനക്കാരുടെ ശമ്പളവും ആനുകൂല്യവും വെട്ടിക്കുറക്കുന്നത് ആലോചിക്കേണ്ടി വരുമെന്ന് ധനമന്ത്രി മറിയം അഖീൽ.എന്നാൽ,ഇത് അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി പാർലമെന്റ് അംഗങ്ങൾ രംഗത്തെത്തി.കണക്കിൽ കാണിച്ചയത്ര കമ്മിയില്ലെന്നും കുവൈത്തിന്റെ മുൻകാലത്തെ വലിയ നിക്ഷേപങ്ങളിൽനിന്ന് ലഭിക്കുന്ന വരുമാനം ബജറ്റിൽ കാണിച്ചില്ലെന്നതും എം.പിമാർ ചൂണ്ടിക്കാട്ടുന്നു.എണ്ണവരുമാനം കുറച്ച് കാണിച്ചും ചെലവ് കൂട്ടിക്കാണിച്ചുമാണ് ബജറ്റിൽ വരവ് ചെലവിൽ വൻ അന്തരം വരുത്തിയത്.സ്വദേശികളുടെ ആനുകൂല്യങ്ങളിൽ തൊടാൻ അനുവദിക്കില്ലെന്നും കഴിയുന്നില്ലെങ്കിൽ മന്ത്രിക്ക് രാജിവെക്കാമെന്നും അബ്ദുൽ വഹാബ് അൽ ബാബ്തൈൻ,സാലിഹ് ആശൂർ,അലി അൽ ദഖ്ബസി എന്നീ എം.പിമാർ പറഞ്ഞു.14.78 ശതകോടി ദീനാറാണ് ബജറ്റിൽ രാജ്യത്തിന്റെ വരുമാനമായി കാണിച്ചിട്ടുള്ളത്.എന്നാൽ 12 ശതകോടി ദീനാർ ശമ്പളത്തിനും നാല് ശതകോടി ദിനാർ ശമ്പളത്തിനും നാല് ശതകോടി ദീനാർ സബ്സിഡിക്കും മാത്രമായി വേണം.മൊത്തം ബജറ്റിന്റെ 71 ശതമാനം വരുമിത്.മുഖ്യവരുമാനമായ പെട്രോളിയം ബാരലിന് 55 ഡോളർ വില കണക്കാക്കിയാണ് ധനമന്ത്രി മറിയം അഖീൽ ബജറ്റ് തയാറാക്കിയിട്ടുള്ളത്.ഇപ്പോൾ ബാരലിന് 65 ഡോളർ വിലയുണ്ട്.അതുകൊണ്ടുതന്നെ യഥാർഥ വരുമാനം ബജറ്റിൽ കാണിച്ചതിനേക്കാൾ അധികം വരുമെന്ന് ഉറപ്പാണ്.എണ്ണ വരുമാനമായി 13 ശതകോടി ദീനാറാണ് കാണിച്ചിട്ടുള്ളത്.സോവറിൻ വെൽത്ത് ഫണ്ടിൽനിന്നുള്ള നിക്ഷേപ വരുമാനം ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുമില്ല.
11 February 2025