Tue , Jan 28 , 2025

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

താമസ-കുടിയേറ്റ നിയമ ലംഘകർക്കുള്ള ബോർഡിങ് പാസ് ഇനി തടങ്കൽ കേന്ദ്രത്തിൽ നിന്നു ലഭിക്കും

ദുബായ്:താമസ - കുടിയേറ്റ നിയമങ്ങൾ ലംഘിച്ചതിന് പിടിക്കപ്പെട്ടവർക്ക് രാജ്യം വിടാൻ ബോർഡിങ് പാസ് തടങ്കൽ കേന്ദ്രത്തിൽ നിന്നു തന്നെ ഏർപ്പാടാക്കും.ദുബായ് എമിഗ്രേഷൻ വിഭാഗം മേധാവി മേജർ ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മറിയാണ് ഇക്കാര്യം അറിയിച്ചത്.അടുത്ത വർഷം തീരുമാനം നടപ്പിലാകും.റസിഡൻസി നിയമം ലംഘിച്ചവർക്ക് സ്വദേശത്തേക്ക് പോകുന്നതിനുമുമ്പു തന്നെ ജയിൽകേന്ദ്രത്തിൽനിന്ന് യാത്രാനടപടി പൂർത്തിയാക്കാൻ അവസരം നൽകുന്ന നിയമം ലോകത്തു തന്നെ ഇതാദ്യമായിരിക്കും.നടപടി പ്രാബല്യത്തിൽ വരുന്നതോടെ തിരിച്ചയക്കപ്പെടുന്നവരുടെ ലഗേജുകൾ മുൻകൂട്ടിതന്നെ വിമാനത്താവളത്തിലേക്ക് അയക്കും.ഇതോടെ നേരിട്ട് പാസ്പോർട്ട് കൗണ്ടറിലേക്കും വിമാനത്തിലേക്കും എത്തിച്ചേരാൻ അവർക്കു സാധിക്കും.അടുത്ത വർഷം എക്സ്പോ-2020 ന് മുമ്പുതന്നെ ഈ പദ്ധതി നടപ്പാക്കുമെന്ന് മേജർ ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മറി അറിയിച്ചു.പ്രവേശന,താമസ നിയമം ലംഘിക്കുന്നവർക്കുള്ള യാത്രാനടപടികൾ ഏറ്റവും വേഗത്തിലും മികച്ച രീതിയിലും പൂർത്തീകരിക്കാനാണ് ഈ പദ്ധതികൊണ്ട് വകുപ്പ് ലക്ഷ്യംവെക്കുന്നത്.കാലതാമസം നേരിടാതെ തടവുകാർക്ക് ഏറ്റവും വേഗത്തിൽ രാജ്യം വിടാൻ സഹായകമാകും.യു.എ.ഇ പ്രവേശന,താമസ നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് അനധികൃതമായി താമസിച്ചവരെയാണ് തടങ്കലിൽ പാർപ്പിച്ചിരിക്കുന്നതെന്ന് വകുപ്പ് മേധാവി ബ്രിഗേഡിയർ ജനറൽ ഖലഫ് അൽ ഗൈത്ത്‌ പറഞ്ഞു.

 

 

 

28 January 2025

Latest News