Sat , Apr 27 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

10 കോടി രൂപ വരെയുള്ള സംരംഭകർക്ക് ഇനി മുൻ‌കൂർ അനുമതി വേണ്ടെന്ന് മുഖ്യമന്ത്രി

കണ്ണൂർ:ത്തു കോടി രൂപ വരെ മുതൽമുടക്കുള്ള സംരംഭകർക്ക് മുൻ‌കൂർ അനുമതിയുടെ ആവശ്യമില്ലെന്നും കൂടുതൽ നിക്ഷേപം ആവശ്യമുള്ള സംഭരംഭങ്ങൾക്ക് ലൈസെൻസ് ഉൾപ്പെടയുള്ള എല്ലാ കാര്യങ്ങളും സംസ്ഥാന വ്യവസായ വികസന കോർപറേഷൻ(കെഎസ്ഐഡിസി)മുഖേന ചെയ്തുകൊടുക്കുന്നതായിരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.പ്രവർത്തനം തുടങ്ങി മൂന്നു വർഷത്തിനകം ലൈസെൻസ് നടപടികൾ പൂർത്തിയാക്കിയാൽ മതിയാകും.സംസ്ഥാനത്ത് ശക്തമായ വ്യവസായ സൗഹൃദാന്തരീക്ഷം നിലവിലുള്ള സാഹചര്യമാണിപ്പോൾ.നിസാൻ വന്നതും ഫ്യുജിൽസു,ടെക് മഹീന്ദ്ര,എയർ ബസ് തുടങ്ങി രാജ്യാന്തര പ്രശസ്ത്തിയുള്ള ഒട്ടേറെ കമ്പനികൾ കേരളത്തിലേക്ക് വരാൻ തയ്യാറായി നിൽക്കുന്നതുമെല്ലാം ഇതിന്റെ ഭാഗമായാണെന്നും മുഖ്യമന്ത്രി പറഞ്ഞു.കണ്ണൂർ വിമാനത്താവളത്തിന് ചുറ്റുമായി 5000 ഏക്കർ ഭൂമി കണ്ടെത്താൻ സർക്കാർ ശ്രമം തുടങ്ങിയതായി വ്യവസായ മന്ത്രി ഇ.പി ജയരാജൻ അറിയിച്ചു.ഇവിടെ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്ന സംരംഭകർക്ക് സർക്കാർ സൗകര്യങ്ങൾ ഒരുക്കും.വലിയ നിക്ഷേപം ആവശ്യമുള്ള സംരംഭങ്ങളിൽ സംയുക്ത നിക്ഷേപം നടത്തുന്ന കാര്യവും സർക്കാർ പരിഗണനയിൽ വെക്കുമെന്നും മന്ത്രി പറഞ്ഞു.

27 April 2024

Latest News