Wed , Apr 24 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

കുവൈത്തിൽ ഗാര്‍ഹിക തൊഴിലാളികളുടെ ക്ഷേമത്തിനായി പുതിയ നിയമം നടപ്പാക്കുന്നു

കുവൈത്ത്:കുവൈത്തിൽ ഗാർഹിക തൊഴിലാളികൾ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണുന്ന രീതിയിൽ നിയമങ്ങൾ പരിഷ്കരിക്കുമെന്ന് മാൻപവർ അതോറിറ്റി.ഗാര്‍ഹിക തൊഴിലാളികളെ എത്തിക്കുന്ന ഏജന്‍സികള്‍ക്കു കൂടുതല്‍ നിബന്ധനകളും നിയമങ്ങളും ഏര്‍പ്പെടുത്തുന്ന തരത്തിലാകും പരിഷ്കരണമെന്നും അതോറിറ്റി സൂചന നൽകി.കുവൈത്തിൽ ഫിലിപ്പീൻ സ്വദേശിയായ ഗാർഹിക തൊഴിലാളി കൊല്ലപ്പെട്ട സംഭവം വലിയ ചർച്ചയായ സാഹചര്യത്തിലാണ് നിയമപരിഷ്കാരത്തെ കുറിച്ച് മാൻപവർ അതോറിറ്റി സൂചന നൽകിയത്. ഗാര്‍ഹിക തൊഴിലാളികളെ എത്തിക്കുന്ന ഏജന്‍സികള്‍ക്ക് കൂടുതല്‍ നിബന്ധനകളും നിയമങ്ങളും ഏര്‍പ്പെടുത്തും.നിയമലംഘനം നടത്തുന്ന സ്‌പോണ്‍സര്‍മാര്‍ക്കെതിരെയും കർശന നടപടികള്‍ കൈക്കൊള്ളും.ഗാർഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട അവകാശ നിഷേധങ്ങൾ,വേതനം നൽകാതിരിക്കാൻ,പീഡനം തുടങ്ങി നിരവധി പരാതികളിൽ തീർപ്പ് എളുപ്പമാക്കുമെന്നും അധികൃതർ വ്യക്തമാക്കി.ഒരു സ്പോണ്‍സർക്കെതിരെ ഒന്നിലേറെ തവണ പരാതികൾ ലഭിക്കുന്ന സാഹചര്യമുണ്ട്. നിരവധി തവണ തൊഴിലാളികളിൽനിന്ന് പരാതി ലഭിക്കുന്ന സ്പോൺസർമാരെയും റിക്രൂട്ട്മെന്‍റ് ഓഫീസുകളെയും കരിമ്പട്ടികയിൽ ഉൾപ്പെടുത്തി റിക്രൂട്ട്മെന്‍റിന് അനുമതി നിഷേധിക്കാനും നീക്കമുണ്ട്.2016 ജൂലൈയിൽ കുവൈത്തിൽ പ്രാബല്യത്തിൽ വന്ന പുതിയ ഗാർഹിക തൊഴിലാളി നിയമം തൊഴിലാളികൾക്ക് അനുകൂലമാണ്.അതിന് ശേഷവും ചൂഷണം സംബന്ധിച്ച പരാതികൾ ധാരാളം വന്നതിനെ തുടർന്നാണ് കർശനമായ വ്യവസ്ഥകളോടെ നിയമം പരിഷ്കരിക്കാൻ അധികൃതർ ഒരുങ്ങുന്നത്.

 

 

 

 

 

 

24 April 2024

Latest News