Sat , Jul 27 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ലോകത്തിലെ ആദ്യ നിർമിതബുദ്ധി യൂണിവേഴ്സിറ്റി ഇനി അബുദാബിക്ക് സ്വന്തം

അബുദാബി:ലോകത്തിലെ ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് യൂണിവേഴ്സിറ്റി അബുദാബി മസ്ദാർ സിറ്റിയിൽ ആരംഭിച്ചു.ദ് മുഹമ്മദ് ബിൻ സായിദ് യൂണിവേഴ്സിറ്റി ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ബിരുദാനന്തര ബിരുദം,പിഎച്ച്ഡി എന്നീ കോഴ്സുകളിലേക്കാണു പ്രവേശനം.മെഷിൻ ലേണിങ്,കംപ്യൂട്ടർ വിഷൻ,നാച്വറൽ ലാംഗ്വേജ് പ്രോസസിങ് എന്നീ വിഷയങ്ങളിൽ ബിരുദമുള്ളവരെയായിരിക്കും എം.എസ്.സി കോഴ്സിലേക്ക് പരിഗണിക്കുക.നിർമിത ബുദ്ധിയിൽ ലോക പ്രശസ്ത വിദഗ്ദർ ക്ലാസുകൾക്ക് നേതൃത്വം നൽകും.പ്രസ്തുത വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് ഗവേഷണത്തിന് ചേരാവുന്നതാണ്.നൂതന സാങ്കേതിക വിദ്യയുടെ പുതുയുഗപ്പിറവി യുഎഇയ്ക്കും ലോകത്തിനും സാധ്യതകളുടെ നവലോകം സൃഷ്ടിക്കുമെന്ന് അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു.ലോക പ്രശസ്ത ആർട്ടിഫിഷ്യൽ ഇൻറലിജന്റ്സ് വിദഗ്ധരായ ഇൻററിം പ്രസിഡന്റ് പ്രഫ. സർ മിക്കായേൽ ബ്രാഡി, പ്രഫ. അഅനിൽ ജെയ്ൻ,ഡോ.കൈ ഫു ലീ,ഡോ. ഡാനിയേല റസ്, പ്രഫ. ആൻഡ്രൂ യോ,പെങ്ഷിയോ എന്നിവർ പങ്കെടുത്തു.

27 July 2024

Latest News