Tue , Oct 22 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

പ്രധാനമന്ത്രി ഇന്ന് സൗദിയിൽ

സൗദി അറേബ്യ:ആഗോള നിക്ഷേപ സമ്മേളനത്തില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദിയിൽ എത്തി.റിയാദ് വിമാനത്താവളത്തിലിറങ്ങിയ പ്രധാനമന്ത്രി ഇന്ന് ഉച്ച മുതല്‍ കൂടിക്കാഴ്ചകള്‍ക്ക് ശേഷം വിവിധ കരാറുകളില്‍ ഒപ്പുവെക്കും.സൗദി പ്രാദേശിക സമയം രാവിലെ പത്തര മുതല്‍ പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചകള്‍ ആരംഭിക്കും‍.ഊര്‍ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ അല്‍ സഊദുമായി ആദ്യ കൂടിക്കാഴ്ച.വിദേശ കാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാനുമായാണ് രണ്ടാമത്തെ കൂടിക്കാഴ്ച.രാവിലെ 11 മണിക്ക് തൊഴില്‍ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി സുലൈമാന്‍ അല്‍ റാജി പ്രധാനമന്ത്രിയുമായി വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.പരിസ്ഥിതി ജല കൃഷി വകുപ്പ് മന്ത്രി അബ്ദുല്‍ മുഹ്സിന്‍ അല്‍ ഫദ്‌ലിയുമായുള്ള കൂടിക്കാഴ്ചയോടെ രാവിലത്തെ പരിപാടികള്‍ അവസാനിക്കും.ഉച്ചക്ക് രണ്ടു മണിക്ക് സല്‍മാന്‍ രാജാവിനൊപ്പമാണ് ഉച്ചഭക്ഷണം.ഇതിന് ശേഷം രാജാവുമായി കൂടിക്കാഴ്ച നടക്കും.ഇതിന് പിന്നാലെ തന്ത്ര പ്രധാന സഹകരണ കൌണ്‍സില്‍ കരാറും കരാര്‍ കൈമാറ്റങ്ങളും നടക്കും.വൈകീട്ട് അഞ്ചരക്ക് ആഗോള നിക്ഷേപ സമ്മേളനത്തില്‍ പങ്കെടുക്കും.ഇതിന് ശേഷം കിരീടാവകാശിയുമായി ചര്‍ച്ച നടത്തിയ ശേഷം രാത്രിയില്‍ തന്നെ പ്രധാനമന്ത്രി മടങ്ങും.

22 October 2024

Latest News