Fri , Apr 19 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ബഹ്‌റൈൻ കേരളീയ സമാജം കുരുന്നുകൾക്ക് അറിവിന്റെ ഹരിശ്രീ കുറിച്ചു

കഴിഞ്ഞ ഇരുപത് വർഷത്തോളമായി വിജയദശമിയോടനുബന്ധിച്ച് ബഹ്‌റൈൻ കേരളീയ സമാജം നടത്തിവരാറുള്ള വിദ്യാരംഭം ഈ വർഷവും ചിട്ടയോടെ  നടന്നു.  അറിവിന്റെ  ആദ്യാക്ഷരം കുറിച്ച് നൂറുകണക്കിന്  കുരുന്നുകള്‍ അക്ഷരങ്ങളുടെ ലോകത്തേയ്ക്ക് പിച്ചവെച്ചു.

കേരളത്തിലെ പ്രഗത്ഭയായ ഐ പി എസ് ഉദ്യോഗസ്ഥ ശ്രീലേഖയാണ് ഹരിശ്രീ കുറിക്കുവാൻ നേതൃത്വം കൊടുത്തത്. സാഹിത്യ സാംസ്കാരിക നായകന്മാരും മറ്റു പ്രമുഖരും കഴിഞ്ഞ വർഷങ്ങളിലായി എത്തിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഒരു ഐ പി എസ് ഉദോഗസ്ഥ വിദ്യാരംഭത്തിനായി എത്തുന്നത്.

രാവിലെ അഞ്ചു മണിക്ക് മുൻപ് തന്നെ കുട്ടികളുമായി രക്ഷിതാക്കളും സമാജം ഭാരവാഹികളും പ്രവർത്തകരും എത്തിയിരുന്നു.  ചടങ്ങിന് സാക്ഷ്യം വഹിക്കുവാനായി നിരവധി പേരാണ് കുടുംബസമേതം എത്തിയത്.

വിദ്യാരംഭ ചടങ്ങുകൾക്കായി വിപുലമായ ഒരുക്കങ്ങളാണ് ബി കെ എസ്  സജ്ജീകരിച്ചത്. കരഞ്ഞും ചിരിച്ചും പരിഭ്രമം കാട്ടിയുമാണ് കുരുന്നുകള്‍ ആദ്യാക്ഷരത്തിന്റെ മധുരം നുണഞ്ഞത്.

ഭാരതീയ സങ്കല്പമനുസരിച്ച് വിദ്യാഭ്യാസത്തിന് തുടക്കം കുറിക്കുവാൻ ഏറ്റവും അനുയോജ്യമായ ദിവസമാണ് വിജയദശമി. അറിവിന്റെ ഹരിശ്രീ കുറിക്കുവാനായി എത്തിയ മുഴുവൻ കുരുന്നുകൾക്കും രക്ഷിതാക്കൾക്കും എല്ലാ ആശംസകളും നേരുന്നതായി ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ളയും സെക്രട്ടറി എം പി രഘുവും പറഞ്ഞു.

19 April 2024

Latest News